മലയാളം വിക്കിസം‌രംഭങ്ങളെ പരിചയപ്പെടുത്താൻ പലയിടത്തായി പഠനശിബിരം നടത്തുമ്പോൾ പങ്കെടുത്ത ആളുകളിൽ ചിലർ, ഇൻ‌സ്ക്രിപ്റ്റ് ഉപയോഗിച്ച് മലയാളം ഓഫ്‌ലൈനായി ടൈപ്പ് ചെയ്യാൻ  ഉപാധികൾ ആവശ്യപ്പെട്ടിരുന്നു. ട്രാൻസ്‌ലിറ്റേഷനു നിരവധി ഉപാധികൾ നമ്മൾ നിർമ്മിച്ചു എങ്കിലും ഇൻ‌സ്ക്രിപിറ്റിനായി ഇതു വരെ ഒന്നും നിർമ്മിച്ചിരുന്നില്ല.

ഇപ്പോൾ അങ്ങനെ ഒരു ഉപാധി നിർമ്മിച്ചിരിക്കുന്നു: ഇൻസ്ക്രിപ്റ്റിന്റെ ഓഫ് ലൈൻ പതിപ്പ്: http://goo.gl/waw8N ഇവിടെ നിന്നു കിട്ടും. ഈ ഫയൽ ഡൗൺ‌ലോഡ് ചെയ്ത് താങ്കങ്ങളുടെ സിസ്റ്റത്തിൽ ഇട്ട് ഫയർ ഫോക്സ് പോലുള്ള ബ്രൗസറിൽ തുറന്നാൽ ഓഫ്‌ലൈനായി ഇൻ‌സ്ക്രിപ് രീതിയിൽ മലയാളം ടൈപ്പ് ചെയ്യാം.

ട്രാൻസ്ലിറ്ററേഷൻ രീതിയുടെ ഓഫ്‌ലൈൻ പതിപ്പ് ഇവിടെ: goo.gl/3euT


ഇത് നിർമ്മിച്ച ജുനൈദിനു പ്രത്യേക നന്ദി. ഇതിനെ കുറിച്ച് നിങ്ങൾക്കുള്ള സം‌ശയങ്ങളും അഭിപ്രായങ്ങളും  junu.pv@gmail.com എന്ന വിലാസത്തിൽ അയക്കുക.

ഷിജു







 Link to this post:
 http://www.google.com/buzz/101419837256973862602/SRXBjqHnY2A/%E0%B4%B5-%E0%B4%95-%E0%B4%95-%E0%B4%AA%E0%B4%A0%E0%B4%A8%E0%B4%B6-%E0%B4%AC-%E0%B4%B0%E0%B4%A4-%E0%B4%A4

Nov 5 Junaid P V: വിക്കിപഠനശിബിരത്തിൽ പങ്കെടുത്ത കുറേ പേർ ഇൻസ്ക്രിപ്റ്റ് വശമുള്ളവരാണെന്നും അവർ വിക്കിയിലെ മലയാളം ടൂൾ ഇൻസ്ക്രിപ്റ്റ് പതിപ്പ് ഓഫ്‌ലൈനായി ആവശ്യമുണ്ടാകും എന്നതിനാൽ, അവർക്ക് വേണ്ടി ഇൻസ്ക്രിപ്റ്റ് ഓഫ് ലൈൻ പതിപ്പ്: http://goo.gl/waw8N

വിക്കിയിലെ ട്രാൻസ്ലിറ്ററേഷൻ പതിപ്പിന്റെ ഓഫ്‌ലൈൻ പതിപ്പ് മുൻപ് നകിയിരുന്നു, ആവശ്യമുള്ളവർക്ക്: goo.gl/3euT