ഹായ്,
മീഡിയവിക്കി തർജ്ജമ സർവേയിൽ വളരെ കുറച്ച് ആൾക്കാർ (പത്തോ ഇരുപതോ ഉപയോക്താക്കൾ) മാത്രമേ ഇതുവരെ അഭിപ്രായം അറിയിച്ചിട്ടുള്ളു, മീഡിയവിക്കി തർജ്ജമ ഒന്നാന്തരമായതുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് തോന്നുന്നില്ല ;-) . 24-നു (നാളെ) അവസാനിക്കും എന്ന് കണക്കാക്കിയാണ് തർജ്ജമ സർവേ തുടങ്ങിയത്. അതുകൊണ്ട് താങ്കളുടെ ആത്മാർത്ഥമായ അഭിപ്രായം ഒരു പ്രാവശ്യം അറിയിക്കാൻ മടിക്കേണ്ടതില്ല, (ഉപയോക്തൃനാമം നൽകണമെന്ന് ഒരു നിർബന്ധവുമില്ല).

നന്ദി, ഓണാശംസകൾ
പ്രവീൺ

On Wednesday 18 August 2010 12:52 PM, Shiju Alex wrote:
വിക്കിമീഡിയ ഫൗണ്ടേഷൻ പുറത്തിറക്കുന്ന മീഡിയാവിക്കി എന്ന സോഫ്റ്റ്‌വെയറിന്റെ പുറത്താണു് വിക്കിപീഡിയ അടക്കമുള്ള വിക്കിസംരംഭങ്ങൾ പ്രവർത്തിപ്പിക്കുന്നത് എന്ന് എല്ലാവർക്കും അറിയാം എന്ന് കരുതുന്നു. ഇംഗ്ലീഷാണു് ഈ സോഫ്റ്റ്‌വെയറിന്റെ അടിസ്ഥാനഭാഷയെങ്കിലും ലോകത്തുള്ള നിരവധി ഭാഷകളിലേക്ക് മീഡിയാ വിക്കി സോഫ്റ്റ്വെയറിന്റെ സമ്പർക്കമുഖം പരിഭാഷ ചെയ്തിട്ടുണ്ടു്.

ഇന്ത്യൻ ഭാഷകളിൽ മീഡിയാവിക്കി സോഫ്റ്റ്‌വെയറിന്റെ സമ്പർക്ക മുഖം ഏറ്റവും നന്നായി പരിഭാഷപ്പെടുത്തുകയും അതിനെ മെച്ചപ്പെടുത്തുകയും ചെയ്യുന്നതു് മലയാളത്തിലാണു്. ഏറ്റവും അധികം ശതമാനം സന്ദേശങ്ങൾ പരിഭാഷപ്പെടുത്തിയതും നമ്മൾ തന്നെ.

മലയാളത്തിൽ മലയാളം വിക്കിപീഡിയ അടക്കമുള്ള മലയാളം വിക്കിസംരംഭങ്ങൾ മാത്രമല്ല മീഡിയാ വിക്കി ഉപയോഗിക്കുന്നത്. നിരവധി സ്വകാര്യ സൈറ്റുകളും സർക്കാർ സൈറ്റുകളും മീഡിയാവിക്കി എന്ന വിക്കി സോഫ്റ്റ്‌വെയറിന്റെ മലയാളം പതിപ്പ് ഉപയോഗിക്കുന്നുണ്ടു്. എസ്.എം.സി വിക്കി (http://wiki.smc.org.in), സർ‌വ്വവിജ്ഞാനകോശം (http://mal.sarva.gov.in), സ്കൂൾ വിക്കി (http://www.schoolwiki.in/)  തുടങ്ങിയ ചില പ്രധാന സൈറ്റുകൾ തന്നെ ഉദാഹരണം. നിങ്ങൾക്കും സ്വന്തമായി ഒരു വിക്കി നിങ്ങളുടെ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്ത് പ്രവർത്തിപ്പിക്കാം എന്ന് എല്ലാവർക്കും അറിയാം എന്ന് കരുതുന്നു.

മീഡിയാ വിക്കി എന്ന സൊഫ്റ്റ്‌വെയർ വിക്കിപീഡിയ അടക്കമുള്ള സംരംഭങ്ങളെ ലക്ഷ്യമിട്ടുള്ളതിനാൽ അതിന്റെ പ്രാദേശിക വൽക്കരണം പൂർണ്ണമായും മലയാളം വിക്കിപ്രവർത്തകർ ആണു് ചെയ്യുന്നത്. മീഡിയാ വിക്കി സോഫ്റ്റ്‌വെയറിന്റെ സമ്പർക്കമുഖത്തിൽ കാണുന്ന സന്ദേശങ്ങൾ പരിഭാഷപ്പെടുത്തുന്നത് അല്പം ശ്രമകരമായ ജോലിയാണു്. വെറും പദാനുപദ പരിഭാഷ ചെയ്യാൻ നിൽക്കാതെ മലയാളഭാഷയുടെ വ്യാകരണം, ശൈലി, ഒക്കെ നോക്കി പരിഭാഷപ്പെടുത്തേണ്ട സന്ദേശം ആവശ്യമായ വിധത്തിൽ മാറ്റിയെടുക്കുകയാണു് ഈ സമ്പർക്കമുഖത്തിന്റെ പരിഭാഷയുടെ പിന്നിൽ പ്രവർത്തിക്കുന്നവർ ചെയ്യുന്നത്. ഈ പ്രയത്നം ഒരിക്കലും അവസാനിക്കുന്നില്ല. എപ്പ്പൊഴും മെച്ചപ്പെടുത്തലുകൾ നടക്കുന്നു കൊണ്ടേ ഇരിക്കുന്ന ഒന്നാണിത്.

അതിനാൽ തന്നെ സമ്പർക്കമുഖത്തിൽ നിങ്ങൾ കാണുന്ന മലയാളത്തിലുള്ള സന്ദേശങ്ങൾ മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ തരുന്നത് മീഡിയാ വിക്കി പോലുള്ള ഒരു ജനകീയ സോഫ്റ്റ്‌വെയറിന്റെ ഏറ്റവും മികച്ച മലയാളം പതിപ്പ് ലഭ്യമാക്കാൻ  മലയാളം വിക്കിപ്രവർത്തകരെ സഹായിക്കും. അതിനാൽ മലയാളം വിക്കിപീഡിയയോ മറ്റുള്ള മലയാളം വിക്കികളോ നിങ്ങൾ ഉപയോഗിക്കുമ്പോൾ സമ്പർക്കമുഖത്തിലെ സന്ദേശങ്ങളിൽ കാണൂന്ന പ്രശ്നങ്ങൾ, പരിഭാഷ നന്നാക്കാനുള്ള നിർദ്ദെശങ്ങൾ, നന്നായി ചെയ്തതിനുള്ള അഭിനന്ദനങ്ങൾ തുടങ്ങി ഇതിനെ സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും ഈ സർ‌വ്വെയിൽ പങ്കെടുത്ത് രേഖപ്പെടുത്താൻ അഭ്യർത്ഥിക്കുന്നു.

മീഡിയാ വിക്കിയുടെ മെച്ചപ്പെട്ട മലയാളം പതിപ്പ് ലഭ്യമാക്കാൻ ഈ സർ‌വ്വേയിൽ പങ്കെടുക്കുന്നതിലൂടെ നിങ്ങൾക്ക് സാധിക്കും. അതിനാൽ മീഡിയാ വിക്കി ഉപയോഗിക്കുന്ന എല്ലാവരും ഈ സർ‌വ്വേയിൽ പങ്കെടുത്ത് സഹകരിക്കുക. സർ‌വ്വേയിൽ ഏറ്റവും താഴത്തെ നിരയിൽ നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താൻ മറക്കാതിരിക്കുക.

സർ‌വ്വേയിൽ പങ്കെടുക്കാൻ ഈ കണ്ണിയിൽ ഞെക്കുക

http://spreadsheets.google.com/viewform?formkey=dHRQSmg5eUQwSWRoX3hmYVg5MjYxQlE6MQ

 

ഷിജു

2010/8/18 Praveen Prakash <me.praveen@gmail.com>
ആദ്യമേ പറയാൻ വിട്ടു പോയി, ഏഴുദിവസമാവും അഭിപ്രായ ശേഖരണമുണ്ടാവുക, 24-നു സർവേ അവസാനിക്കും.
പ്രവീൺ.പി.


2010/8/17 praveenp <me.praveen@gmail.com>

പ്രിയ സുഹൃത്തുക്കളേ, മീഡിയവിക്കി സോഫ്റ്റ്‌വേറിന്റെയും വിക്കിമീഡിയ ഫൗണ്ടെഷൻ പദ്ധതികളിൽ ഉപയോഗിക്കുന്ന അനുബന്ധങ്ങളുടേയും തർജ്ജമ ഏകദേശം പൂർണ്ണമാണ്. ഇനി പരിഭാഷയുടെ നിലവാരം കുറവാണെങ്കിൽ അത് ഉയർത്താനുള്ള പദ്ധതികൾ ആവിഷ്കരിക്കേണ്ടിയിരിക്കുന്നു. വിക്കിപീഡിയ പോലുള്ള സംരംഭങ്ങളിൽ സമ്പർക്ക മുഖം തരുന്നത് ഈ പരിഭാഷകളായതിനാൽ ഇത് പ്രധാനമാണ്. മീഡിയ‌വിക്കി പരിഭാഷകളുടെ തർജ്ജമകളുടെ നിലവാരം അളക്കുന്നതിനും മറ്റ് ഏതാനം അടിസ്ഥാന വിവരങ്ങളെക്കുറിച്ചറിയാനും ചെറിയൊരു അഭിപ്രായ ശേഖരണം നടത്തുന്നു. താങ്കളുടെ അഞ്ച് മിനിറ്റിലധികം ഒരു കാരണവശാലും ഈ സർവേ അപഹരിക്കില്ല. താങ്കളുടെ അഭിപ്രായങ്ങൾ പങ്ക് വെയ്ക്കുക

http://spreadsheets.google.com/viewform?formkey=dHRQSmg5eUQwSWRoX3hmYVg5MjYxQlE6MQ

മുകളിലെ ലിങ്ക് ഞെക്കിയോ, പകർത്തി ബ്രൗസറിന്റെ അഡ്രസ്ബാറിൽ ഉപയോഗിച്ചോ സർവേയിൽ പങ്കെടുക്കുമല്ലോ.
നന്ദി

പ്രവീൺ.പി.


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l


_______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l