സുഹൃത്തുക്കളേ,

ഇതിനകം നിരവധി പേർ വിക്കിസംഗമോത്സവത്തിനു രജിസ്റ്റർ ചെയ്തു കഴിഞ്ഞു. എങ്കിലും പ്രാഥമിക ലിസ്റ്റിൽ പേരു ചേർത്ത പലരും തന്നെ വിക്കിസംഗമോത്സവത്തിൽ ഔദ്യോഗികമായി പേരു രജിസ്റ്റർ ചെയ്തു കാണുന്നില്ല.

പ്രാഥമികലിസ്റ്റിൽ പേരു ചേർത്തതു കൊണ്ട് മാത്രം രജിസ്റ്റർ ചെയ്തതായി കണക്കാക്കാനാവില്ല എന്ന് അറിയാമല്ലോ. ആയതിനാൽ പ്രാഥമിക ലിസ്റ്റിൽ പേരു ചേർത്ത് രജിസ്റ്റർ ചെയ്യാതെ നില്ക്കുന്ന എല്ലാവരും ഉടനടി സംഗമോത്സവത്തിനു രജിസ്റ്റർ ചെയ്യുക. 

രജിസ്റ്റർ ചെയ്യാനാഗ്രഹിക്കുന്ന മലയാളം വിക്കി സുഹൃത്തുക്കളെല്ലാം തന്നെ ഉടൻ രജിസ്റ്റർ ചെയ്യുമെന്ന് ഞങ്ങൾ കരുതട്ടെ.

താങ്കളെ ഏപ്രിൽ 28, 29 എന്നീ തീയ്യതികളിൽ കൊല്ലത്ത് കാണാമെന്ന ശുഭപ്രതീക്ഷയോടെ..

സംഘാടകസമിതി
വിക്കിസംഗമോത്സവം 2012

On Wed, Mar 28, 2012 at 1:44 PM, Kannan shanmugam <wikisangamolsavam2012@gmail.com> wrote:
സുഹൃത്തുക്കളേ,

വിക്കിസംഗമോത്സവം 2012 -നുള്ള രജിസ്ട്രേഷൻ ഔദ്യോഗികമായി ആരംഭിച്ചിരിക്കുന്നു.  

https://docs.google.com/spreadsheet/viewform?formkey=dHhrRkFXNEF6SmU4LUhudkdJV2NNLWc6MQ എന്ന കണ്ണിയിൽ പോയി നിങ്ങൾക്കും രജിസ്റ്റർ ചെയ്യാം. 

രജിസ്റ്റർ ചെയ്യുന്നതിനു മുൻപ്  പതിവ് ചോദ്യങ്ങൾ ശ്രദ്ധയോടെ വായിച്ചു നോക്കുമല്ലോ!

വിക്കിസംഗമോത്സവം 2012 -ൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ഫീസ്:

  • പ്രതിനിധി = 300.00
  • 2012 മാർച്ച് 31 വരെ രജിസ്റ്റർ ചെയ്യുന്നവർ  - 200.00 
  • വിദ്യാർത്ഥികൾ = 150.00
എല്ലാവരും ഇന്നു തന്നെ രജിസ്റ്റർ ചെയ്യുക. 
 
താങ്കളെ ഏപ്രിൽ 28, 29 എന്നീ തീയ്യതികളിൽ കൊല്ലത്ത് കാണാമെന്ന ശുഭപ്രതീക്ഷയോടെ..

സംഘാടകസമിതി
വിക്കിസംഗമോത്സവം 2012