2013/5/29 Adv. T.K Sujith <tksujith@gmail.com>സര്‍ക്കാരിന്റേത് വളരെ നല്ല നീക്കമാണ്. ഇത്തരമൊരു നിര്‍ദ്ദേശം ഉരുത്തിരിയുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച മാന്യവ്യക്തികള്‍ക്ക് നന്ദി. അഭിനന്ദങ്ങള്‍. ഇത് വിക്കിപീഡിയയിലെ സജീവ ഉപയോക്താക്കളുടെയും അതിലുപരി വിക്കിപ്രചരണപ്രവര്ത്തനങ്ങളില് ഏര്‍പ്പെട്ടിരിക്കുന്നവരുടെയും ഒരു വിജയമാണ്. വിക്കിപഠനശിബിരങ്ങളും സംഗമോത്സവങ്ങളും പാഴുപണിയാണ് എന്നാരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ക്കുള്ള സന്ദേശവുമാണ്.
രണ്ടുലക്ഷം ലേഖനങ്ങള്‍ വരുന്നതിനെ ഭയപ്പെടുന്നതെന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഇംഗ്ളീഷ് വിക്കിപീഡിയയിലെ 42 ലക്ഷം ലേഖനങ്ങളുണ്ടല്ലോ. അതിന്റെ നിലവാരം ഇടിഞ്ഞുതാഴ്ന്നു എന്നാരും പറഞ്ഞുകേള്ക്കുന്നില്ലല്ലോ. അളവിലുള്ള മാറ്റം ഗുണപരമായ മാറ്റമാകുമെന്ന് തന്നെ മനസ്സിലാക്കാം.
സ്വാഭാവികമായുള്ള വളർച്ചയിലൂടെ 2 ലക്ഷമാകുന്നതിനെ ആരും ഭയക്കുന്നുവെന്നു കരുതുന്നില്ല. പക്ഷെ മുപ്പതിനായരിത്തിൽ നിന്ന് ഒരാഴ്ച കൊണ്ട് ഒറ്റയടിക്ക് രണ്ടു ലക്ഷമാകുന്നതിനെ തീർച്ചയായും ഭയക്കേണ്ടതുണ്ട്. 3 വയസ്സായ ഒരു കുട്ടിയെ എന്തെങ്കിലും ഹോർമോൺ കുത്തിവെച്ച് 20 വയസ്സുകാരനാക്കിയാലുള്ള എല്ലാ പ്രശ്നങ്ങളും അങ്ങനെ ഒറ്റയടിക്ക് വളർന്നാലുണ്ടാകും!
നാം ചെയ്യേണ്ട കാര്യങ്ങളില്‍ പ്രധാനം, അടിയന്തിരമായി ഇതിഹാസഭാഷാ പദ്ധതിയുടെ ഭാഗമായി വിക്കിപീഡിയയില്‍ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ കൂട്ടായ ഇടപെടല്‍ വഴി പട്ടികപ്പെടുത്തലാണ്. അനവധി നിര്‍ദ്ദേശങ്ങള്‍ ഇതിനകം വന്നിട്ടുണ്ട്. മറ്റുള്ളവരുടെ ഇടപെടലുണ്ടെങ്കില്‍ ഇനിയും ധാരാളം ഉണ്ടാകും. അവയെല്ലാം ക്രോഡീകരിക്കാനായി ഒരു പദ്ധതിതാള്‍ ആരെങ്കിലും തുടങ്ങിവെയ്കുക. അസൈന്മെന്റിന്റെയും മറ്റും കാര്യങ്ങള്‍ അവിടെ വിശദമായി എഴുതാമെന്ന് കരുതുന്നു...
രണ്ടാമത്തേത്, അപ്രകാരം സ്വരുക്കൂട്ടിയ നിര്‍ദ്ദേശങ്ങളുമായി ജയകുമാര്‍ സാറിനെ/ബന്ധപ്പെട്ട മറ്റാളുകളെ കണ്ട് സംസാരിക്കുക എന്നതാണ്. അപ്പോള്‍ തന്നെ എല്ലാം ശരിയാകും എന്നാരും കരുതുകയും വേണ്ട. എന്നാലും വിക്കിപീഡിയ അവഗണിക്കാനാവാത്ത ഒന്നാണെന്ന് ബോദ്ധ്യപ്പെടുമെന്നത് തീര്‍ച്ച
നമുക്ക് വലിയ പണം വേണ്ടിവരുന്ന പ്രോജക്ടുകള്‍ ഉണ്ടാവാന്‍ സാദ്ധ്യതയില്ലാത്തതിനാല്‍ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനും സ്വീകരിക്കപ്പെടാതിരിക്കാനും സാദ്ധ്യതയുണ്ട് :)സുജിത്ത്2013/5/29 <wikiml-l-request@lists.wikimedia.org>Send Wikiml-l mailing list submissions to
wikiml-l@lists.wikimedia.org
To subscribe or unsubscribe via the World Wide Web, visit
https://lists.wikimedia.org/mailman/listinfo/wikiml-l
or, via email, send a message with subject or body 'help' to
wikiml-l-request@lists.wikimedia.org
You can reach the person managing the list at
wikiml-l-owner@lists.wikimedia.org
When replying, please edit your Subject line so it is more specific
than "Re: Contents of Wikiml-l digest..."
Today's Topics:
1. Re: മലയാളഭാഷാകർമ്മപദ്ധതി (kannan shanmugam)
വികസനത്തിനുള്ള
---------- കൈമാറിയ സന്ദേശം ----------
From: kannan shanmugam <fotographerkannan@gmail.com> Cc:
Date: Wed, 29 May 2013 17:54:54 +0530Wikiml-l mailing list
Subject: Re: [Wikiml-l] മലയാളഭാഷാ വികസനത്തിനുള്ള കർമ്മപദ്ധതികര്മ്മപദ്ധതി (കെ. ജയകുമാര്‍ തയ്യാറാക്കിയത്) മുഖ്യമന്ത്രി വായിച്ചതാകാനാണ് സാധ്യത. എന്തു വേണമെന്നുള്ള കാര്യത്തില്‍ അവര്‍ക്കും വലിയ ധാരണയൊന്നുമില്ല. ഉള്ളടക്ക വികസനത്തനായി സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ചെയ്യാനാകുന്നതെല്ലാം ചെയ്തു തരാമെന്നാണ് അദ്ദേഹം പറഞ്ഞത്. അത് മുഖ വിലയ്ക്കെടുക്കാം. മലയാളം വിക്കി സംരംഭങ്ങള്‍ക്കായി വിക്കി സമൂഹത്തിനാവശ്യമുള്ളത്, സര്‍ക്കാര്‍ ചെയ്യേണ്ടത് എന്തൊക്കെ ? എന്ന് ലളിതമായി ഒരു ഡോക്യുമെന്റ് തയ്യാറാക്കി അദ്ദേഹത്തെ ഏല്‍പ്പിക്കണം. സര്‍വവിജ്ഞാന കോശത്തിന്റെ ലൈസന്‍സിന്റെ കാര്യത്തിലും മറ്റ് സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങളുടെ കാര്യത്തിലുമുള്ള പകര്‍പ്പവകാശ പ്രശ്നങ്ങള്‍ വിശദമായി ഉന്നയിച്ച് അടിയന്തിരമായി, സമൂഹം മുന്‍കൈയെടുത്ത് ഇത് തയ്യാറാക്കുക. എത്രയും പെട്ടെന്ന് ജയകുമാര്‍ സാറിനെ ഒരു തവണ കൂടി കാണുക. നമ്മള് ശരിയായ ദിശയില്‍ പോകുന്നു എന്നുള്ളതിന്റെ ഉദാഹരണമാണ് ഈ പ്രഖ്യാപനം........നാളെയായാല്‍ ഏറെ വൈകീടുംകണ്ണന്
2013/5/29 അഖിൽ കൃഷ്ണൻ എസ്. <akhilkrishnans@gmail.com>
തിരുവനന്തപുരത്തു ഫെബ്രുവരി മാസം മലയാള സർവ്വകലാശാല വിളിച്ചുകൂട്ടിയ മലയാളം കമ്പ്യൂട്ടിങ്ങ് ശിൽപശാലയിൽ ഈ വിഷയം കണ്ണൻ മാഷ് അവതരിപ്പിച്ചിരുന്നു. മലയാളം വിക്കിസംരംഭങ്ങളെപ്പറ്റി അദ്ദേഹം (കെ. ജയകുമാർ) അത്യന്തം ഉത്സാഹത്തോടെയാണു് കേട്ടിരുന്നതു്. അവിടെ വച്ചുതന്നെ ലേഖനത്തിന്റെ എണ്ണത്തിലല്ല ഉള്ളടക്കതിലാണു് ശ്രദ്ധിക്കേണ്ടതു് എന്നതു സംബന്ധിയായ എന്തോ ഒരു സംശയം അദ്ദേഹം ചോദിച്ചതായാണു് ഓർമ്മ. ഇതോടൊപ്പം മലയാളം സർവ്വകലാശാലയുടേതടക്കം സർക്കാർ വെബ്സൈറ്റുകൾ സ്വതന്ത്രാനുമതിയിൽ മലയാളത്തിൽ ലഭ്യമാക്കുന്നതിനെക്കുറിച്ചും, പാഠ്യപദ്ധതിയിൽ വിക്കിസംരംഭങ്ങൾ ഉൾപ്പെടുത്തുന്നതിനെക്കുറിച്ചും, സർക്കാർ ഡിജിറ്റൈസ് ചെയ്ത ഉള്ളടക്കങ്ങൾ വിക്കിഗ്രന്ഥശാലയിലും മറ്റും ഉപയോഗിക്കാൻ തരത്തിൽ ലഭ്യമാക്കുന്നതിനേക്കുറിച്ചും കണ്ണൻ മാഷ് സംസാരിച്ചിരുന്നു.
On 29 May 2013 14:38, "Anoop Narayanan" <anoop.ind@gmail.com> wrote:ഇതു മിക്കവാറും മലയാള സർവ്വകലാശാലയുടെ നിർദ്ദേശമാകാനാണു സാദ്ധ്യതയെന്ന് ഇപ്പോൾ തോന്നുന്നു. ഈയിടെ ഭാഷാപോഷിണിയിൽ മലയാളം സർവ്വകലാശാല വൈസ് ചാൻസലർ കെ. ജയകുമാറിന്റേതായി വന്ന ഒരു ലേഖനത്തിൽ ( 'അധ്യായങ്ങളുടെ എണ്ണത്തെക്കുറിച്ച് ' പറയുന്നില്ലെങ്കിലും) വിക്കി സംരഭങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്.
2013/5/29 Prince Mathew <mr.princemathew@gmail.com>ഞാൻ ഇതിനെ കാണുന്നത് വിക്കിപീഡിയയ്ക്ക് ലഭിച്ച ഒരംഗീകാരമായിട്ടാണ്. ഒരു ഭാഷയുടെ വളർച്ചയുടെ അളവുകോലുകളിലൊന്ന് ആ ഭാഷയിലെ വിക്കിപീഡിയ എത്രത്തോളം വളർച്ച പ്രാപിച്ചിട്ടുണ്ട് എന്നതാണ് എന്നല്ലേ ഇതിന്റെ അർത്ഥം?2013/5/29 ajay balachandran <drajay1976@yahoo.com>മലയാള സർവ്വകലാശാല വിദ്യാർത്ഥികളുടെ പ്രോജക്റ്റുകൾ വിക്കിപീഡിയ ലേഖനമായി ചെയ്യാൻ ആവശ്യപ്പെടുമായിരിക്കും. ഇത്തരമൊരു നിർദ്ദേശം വിശ്വേട്ടനോ മനോജോ സുജിത്തോ പറഞ്ഞിരുന്നു. ആരാണെന്ന് ഓർമയില്ല. എന്തായാലും വിക്കിപീഡിയയിൽ നിന്ന് കോപ്പിയടിച്ച പ്രോജക്റ്റുകൾക്ക് മാർക്കിടുന്നതിനു പകരം ഒരു വിക്കിപീഡിയ ലേഖനം ഉണ്ടാക്കാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെടാൻ അദ്ധ്യാപകർ ആവശ്യപ്പെട്ടിരുന്നെങ്കിൽ നന്നായിരുന്നേനെ.അല്ലെങ്കിൽ തന്നെ ഈ പദ്ധതിക്ക് ഒരു ഡെഡ് ലൈൻ പ്രഖ്യാപിച്ചിട്ടില്ലല്ലോ? എന്നെങ്കിലും രണ്ടുലക്ഷമാകുമല്ലോ? :)
From: sugeesh | സുഗീഷ് * <sajsugeesh@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Sent: Wednesday, 29 May 2013 12:00 PM
Subject: Re: [Wikiml-l] മലയാളഭാഷാ വികസനത്തിനുള്ള കർമ്മപദ്ധതി
ഹ ഹ ഹ.. ജ്വാലിഭാരം കൂടുന്നു..!!
On 5/29/13, Rajesh K <rajeshodayanchal@gmail.com> wrote:
> നല്ല കാര്യം തന്നെ!!
>
--
* * Sugeesh | സുഗീഷ്
Gujarat | തിരുവനന്തപുരം
7818885929 | 9645722142
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

With Regards,
Anoop

Kannan shanmugam
_______________________________________________
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
--
Adv. T.K Sujith | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841