{{കൈ}}

2014-09-20 21:55 GMT-07:00 Ditty Mathew <dittyvkm@gmail.com>:
സുഹൃത്തുക്കളേ,

2014 സെപ്റ്റംബര്‍ 26, 27, 28 തിയതികളില്‍ കുസാറ്റില്‍ നടക്കുന്ന സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യത്തിന്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു് ഒരു മാസം നീളുന്ന വിക്കീപീഡിയ സ്ത്രീപക്ഷ തിരുത്തൽ യജ്ഞം സംഘടിപ്പിക്കുന്നു. മലയാളം വിക്കിപീഡിയയിൽ സ്ത്രീപക്ഷ ലേഖനങ്ങളുടെ എണ്ണവും ഗുണനിലവാരവും വർദ്ധിപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. സ്ത്രീകളെക്കുറിച്ച് എഴുതപ്പെടേണ്ട ലേഖനങ്ങൾ നാമനിർദ്ദേശം ചെയ്തും, ലേഖനങ്ങൾ തിരുത്തിയും, യജ്ഞത്തിൽ പങ്കെടുക്കുന്ന പുതിയ ഉപയോക്താക്കളെ തിരുത്താൻ സഹായിച്ചും മലയാളം വിക്കിപീഡിയയിൽ ഉപയോക്താക്കളായ ആർക്കും ഈ തിരുത്തൽ യജ്ഞത്തിൽ പങ്കുചേരാവുന്നതാണ്. വിക്കിമീഡിയരല്ലാത്ത, എന്നാൽ വിക്കിപീഡിയയിൽ എഴുതാൻ താല്പര്യമുള്ള നിങ്ങളുടെ സുഹൃത്തുക്കളെ (പ്രത്യേകിച്ചും സ്ത്രീസുഹൃത്തുക്കളെ) തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി ക്ഷണിക്കുമല്ലോ.

തിരുത്തൽ യജ്ഞത്തിന്റെ ആസൂത്രണ താൾ ഇവിടെ കാണാം : https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:DAKF_SC2014

എല്ലാവരും പങ്കെടുത്ത് പരിപാടി വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. 


സസ്നേഹം,


ഡിറ്റി

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
*   * Sugeesh | സുഗീഷ്
     Gujarat  | തിരുവനന്തപുരം
7818885929 | 9539685727