പ്രിയരേ...

വിക്കിമീഡിയയുടെ വിവിധ സംരഭങ്ങളിൽ പ്രവർത്തിക്കുന്നവരുടെ സംഗമം ഈ മാസം പതിമൂന്നിന് (ആഗസ്റ്റ് 13, 2023) തിരുനന്തപുരത്ത് നടത്തുന്നു. ടാഗോർ തിയേറ്ററിൽ രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നു വരെയാണ് പരിപാടി.പ്രസ്തുത വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കാൻ താങ്കളെ സ്നേഹത്തോടെ ക്ഷണിക്കുന്നു.

കേരള സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ഫ്രീഡം ഫെസ്റ്റിനോട് അനുബന്ധിച്ചാണ് വിക്കിമീഡിയ പ്രവർത്തകരുടെ സംഗമവും പരിശീലന പരിപാടികളും നടത്തുന്നത്. അതിനായി ഈ ഫോം പൂരിപ്പിക്കുമല്ലോ...ഫ്രീഡം ഫെസ്റ്റിലെ മറ്റു പരിപാടികളിലും  താങ്കൾക്ക് പങ്കെടുക്കാവുന്നതാണ്. 

പ്രസ്തുത പരിപാടിയോട് അനുബന്ധിച്ച് സ്വാതന്ത്ര്യോത്സവ തിരുത്തൽയജ്ഞവുംനടന്നുവരുന്നു. താങ്കളും ഇതിൽ പങ്കാളിയാവുമല്ലോ.. 

ഇതെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മെറ്റാപേജിലും  താഴെ കൊടുത്ത വെബ്സൈറ്റുകളിലും ലഭ്യമാണ്.

https://ml.wikipedia.org/wiki/വിക്കിപീഡിയ:ഫ്രീഡം_ഫെസ്റ്റ്_2023 

https://freedomfest2023.in/