മലയാളം വിക്കിസംരംഭങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നവരുടെ കൂടിച്ചേരൽ 2011 ജൂൺ 11 നു് കണ്ണൂരിൽ വെച്ച് നടക്കുകയാണല്ലൊ.

ഇതിൽ പങ്കെടുക്കാൻ തിരുവനന്തപുരം, കൊല്ലം അടക്കമുള്ള വിദൂരജില്ലകളിൽ നിന്നു സജീവ മലയാളം വിക്കി പ്രവർത്തകർ വരുന്നുണ്ട്. ഇങ്ങനെ വിദൂരജില്ലകളിൽ നിന്നും വരുന്നവരിൽ സംഗമത്തിന്റെ തലെ ദിവസമോ, സംഗമദിവസമോ കണ്ണൂരിൽ താമസസൗകര്യം ആവശ്യമെങ്കിൽ, കണ്ണൂർ വിക്കിപ്രവർത്തക സംഗമത്തിന്റെ സംഘാടകരിൽ ഒരാളായ അനൂപിനു ഒരു മെയിൽ അയക്കുക. അനൂപിന്റെ ഇമെയിൽ വിലാസം anoopind AT gmail.com