രാത്രി  ൧൧ മണി,20൧൦/൦൭/൨൭ , Johnson aj ( johnsonaj29 @gmail .com )
പാലക്കാട്ടെ വിക്കി പoന ശിബിരം ആസൂത്രണം ചെയ്തവരുടെ ലക്ഷ്യങ്ങള്‍ അവര്‍ നേടുകയുണ്ടായി. അവര്‍ക്കത്‌ ഒരു വിജയം തന്നെ ആണ്. അത്, അന്ന് ഉച്ചക്ക് ഒരു മണിക്ക് അവര്‍ പൂര്‍ത്തിയാക്കി... പൂര്‍ത്തിയായി  . We are  proud of you . അഭിനനന്ദനങ്ങള്‍.

2010/7/27 <wikiml-l-request@lists.wikimedia.org>
Send Wikiml-l mailing list submissions to
       wikiml-l@lists.wikimedia.org

To subscribe or unsubscribe via the World Wide Web, visit
       https://lists.wikimedia.org/mailman/listinfo/wikiml-l
or, via email, send a message with subject or body 'help' to
       wikiml-l-request@lists.wikimedia.org

You can reach the person managing the list at
       wikiml-l-owner@lists.wikimedia.org

When replying, please edit your Subject line so it is more specific
than "Re: Contents of Wikiml-l digest..."

Today's Topics:

  1. Re: ???????????????? ???????, ???????????? ???????????????
     (Challiyan)
  2. Re: ???????????????? ???????, ???????????? ???????????????
     (Challiyan)
  3. Re: ???????????????? ???????, ???????????? ???????????????
     (Anilkumar KV)
  4. Re: ???????????????? ???????, ???????????? ???????????????
     (Challiyan)
  5. Re: ???????????????? ???????, ???????????? ???????????????
     (Praveen Kottarathil)
  6. Re: ???????????????? ???????, ???????????? ???????????????
     (Abdul_Azeez??????????????)


---------- Forwarded message ----------
From: Challiyan <challiyan@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Date: Tue, 27 Jul 2010 17:20:13 +0530
Subject: Re: [Wikiml-l] പഠനശിബിരത്തിന്റെ വിജയവും, അസന്തുലിതമായ കാഴ്ചപ്പാടുകളും
ഉദ്ദേശിച്ച കാര്യം നടന്നുവെങ്കില്‍ വിജയകരം എന്നും അതിന്‍റെ ഇരട്ടിയെങ്കിലും നടന്നാല്‍ വന്‍ വിജയം എന്നും ചേര്‍ക്കാവുന്നതല്ലേ. പിന്നെ കാര്യ നിര്‍‍വാഹകരക്ക് ഉദ്ദേശിച്ച കാര്യം നടന്നു എന്നുറപ്പില്ല എങ്കില്‍ പൂര്‍ത്തിയായി എന്നു ചേര്‍ക്കാം.  ഉറപ്പില്ല എന്നാണിപ്പോള്‍ മനസ്സിലാവുന്നത്.


---------- Forwarded message ----------
From: Challiyan <challiyan@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Date: Tue, 27 Jul 2010 17:29:38 +0530
Subject: Re: [Wikiml-l] പഠനശിബിരത്തിന്റെ വിജയവും, അസന്തുലിതമായ കാഴ്ചപ്പാടുകളും

ഒരു പരിപാടി വന്‍‍വിജയമായി എന്നു സൂചിപ്പിക്കുമ്പോള്‍ മറ്റു പ്രവര്‍ത്തകരുടെ മനസ്സിലും ഒരു ആവേശം നിറക്കുകയാണ്. അതല്ലേ നമുക്ക് വേണ്ടത്?


---------- Forwarded message ----------
From: Anilkumar KV <anilankv@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Date: Tue, 27 Jul 2010 17:29:51 +0530
Subject: Re: [Wikiml-l] പഠനശിബിരത്തിന്റെ വിജയവും, അസന്തുലിതമായ കാഴ്ചപ്പാടുകളും
സന്തുലിതം എന്നതു്  അപേക്ഷികമാണല്ലോ ? പാലക്കാട് പഠനശിബിരം വിജയമെന്നോ, വന്‍വിജയമെന്നോ ആണു് മിക്കവരും പറഞ്ഞിരിക്കുന്നതു്. കേവലമായി പൂര്‍ത്തിയായെന്നൊ, അല്ലെങ്കില്‍ അത്ര നന്നായില്ലെന്നോ, പരാജയപ്പെട്ടൊന്നോ ആരും പറഞ്ഞതായി കണ്ടില്ല. അപ്പോള്‍ സന്തുലിതാവസ്ഥ വിജയത്തിനോ, വന്‍വിജയത്തിനോ ഇടയിലെവിടേയെങ്കിലും ആയിരിക്കണ്ടേ ?

ഏതു പരിപാടി നടത്തുമ്പോളും, അതിന്റെ ഫലപ്രാപ്തിയെ കുറിച്ചു് സംഘാടകര്‍ ഒരു ധാരണയുണ്ടാക്കാറുണ്ടു്. ആ ധാരണയെ മറികടക്കുന്ന ഫലപ്രാപ്തിയുണ്ടായാല്‍ പരിപാടി വിജയമെന്നോ, വന്‍വിജയമെന്നോ പറയാവുന്നതാണു്. പാലക്കാട് പഠനശിബിരത്തെ കുറിച്ചു് കേട്ട കാര്യങ്ങള്‍ വെച്ചു് നോക്കുമ്പോള്‍ സംഘാടകരുടെ ധാരണ മറികടക്കുന്ന ഫലപ്രാപ്തി അതിനുണ്ടായിട്ടുണ്ടു്. അതിനാല്‍ പാലക്കാട് പഠനശിബിരം ഒരു വിജയമാണെന്നു് തന്നെയാണു് താളില്‍ കുറിച്ചിടേണ്ടതു്. അതിനോടൊപ്പം പങ്കെടുത്ത ആള്‍ക്കാരുടെ എണ്ണം. അതില്‍ തന്നെ പുതുതായി വന്നവര്‍ എന്നിങ്ങനെ തരംതിരിച്ചെഴുതിയാല്‍, പരിപാടിടുടെ കൃത്യമായ വിവരവും ലഭിക്കുമല്ലോ.

- അനില്‍



---------- Forwarded message ----------
From: Challiyan <challiyan@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Date: Tue, 27 Jul 2010 17:36:58 +0530
Subject: Re: [Wikiml-l] പഠനശിബിരത്തിന്റെ വിജയവും, അസന്തുലിതമായ കാഴ്ചപ്പാടുകളും

അനിലിന്‍റെ അഭിപ്രയത്തോട് യോജിക്കുന്നു.


---------- Forwarded message ----------
From: Praveen Kottarathil <praveenkottarathil@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Date: Tue, 27 Jul 2010 17:23:36 +0400
Subject: Re: [Wikiml-l] പഠനശിബിരത്തിന്റെ വിജയവും, അസന്തുലിതമായ കാഴ്ചപ്പാടുകളും
എന്റെ അഭിപ്രായത്തിൽ ഇത്തരം‌ പരിപാടികൾക്ക് താഴെ പറയുന്നവയിൽ ഏതെങ്കിലും ഒരു സ്റ്റാറ്റസ് ഫ്ലാഗ് ഉപയോഗിക്കുകയായിരിക്കും നല്ലത്

* ആസൂത്രണ ഘട്ടം‌ - Planning
* നടന്നുകൊണ്ടിരിക്കുന്നു - In Progress
* പൂർത്തിയായി - Completed
* ഉപേക്ഷിച്ചു - Abandoned

എപ്പോഴെങ്കിലും വിജയം‌, വൻ‌ വിജയം എന്നൊക്കെ എഴുതിയിട്ടുണ്ടെങ്കിൽ അതൊക്കെയും മാറ്റി ഇതിൽ ഏതെങ്കിലും ഒരെണ്ണം ഉപയോഗിക്കുകയും ചെയ്യാം.

-- ടക്സ് എന്ന പെന്‍‌ഗ്വിന്‍ 13:23, 27 ജൂലൈ 2010 (UTC)


---------- Forwarded message ----------
From: Abdul_Azeez҉അബ്ദുല്‌അസീസ് <azeeznm@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Date: Tue, 27 Jul 2010 14:32:52 +0300
Subject: Re: [Wikiml-l] പഠനശിബിരത്തിന്റെ വിജയവും, അസന്തുലിതമായ കാഴ്ചപ്പാടുകളും
വൻ വിജയത്തിനുനു മാനദണ്ഡ് ഇല്ലാത്തത്കൊണ്ട് കുഴയും. :)
സൂപ്പർ ഹിറ്റ് അടിപൊളി ഹിറ്റ് എന്നൊക്കെയുള്ള സിനിമ പരസ്യം പോലെ.
പാലക്കാട്ട് കസേര ഏറ് കൂക്കുവിളി എന്നിവ നടന്നിട്ടില്ല എന്നതിനുള്ള തെളിവ് കൊണ്ടുവരിക. ശുഭപര്യവസാനമായി

2010/7/27 Habeeb | ഹബീബ് <lic.habeeb@gmail.com>
വിക്കിപീഡിയുമായി ബന്ധപ്പെട്ട ചില സംശയങ്ങൾ വിക്കി സമൂഹത്തിനു മുന്നിലേക്ക് വയ്ക്കുവാൻ ആഗ്രഹിക്കുന്നു.

പ്രസ്തുത സംശയം വരാനുള്ള സാഹചര്യം ഇതാണ്.:

പാലക്കാട്ട് വച്ച് നടന്ന വിക്കി പഠനശിബിരത്തിന്റെ താളിൽ മുകളിൽ വലതുവശത്തായി നൽകിയിരിക്കുന്ന ബോക്സിലാണ് വിക്കി പഠന ശിബിരം ഏത് ഘട്ടത്തിലാണ് എന്ന് സൂചിപ്പിക്കുന്നത്.
പ്രസ്തുത താ‍ൾ സൃഷ്ടിച്ചപ്പോൾ അവിടെ “ആസൂത്രണഘട്ടത്തിൽ” എന്നാണ് നൽകിയിരുന്നത്.
ശിബിരം നടന്ന 24 -ന് വിക്കി കാര്യനിർവാഹകനായ സുനിൽ അത് മാറ്റി
“ഇന്ന് നടക്കുന്നു” എന്നാക്കി.
പഠനശിബിരത്തിനു നടന്നു കഴിഞ്ഞ ഉടനെ മറ്റൊരു കാര്യനിർവാഹകനായ രമേഷ് അത്
“വൻ വിജയം” എന്നാക്കി പുതുക്കി.

ഇന്ന് (27 ജൂലൈ) പ്രസ്തുത താൾ സന്ദർശിച്ചപ്പോൾ കാണുവാൻ കഴിഞ്ഞത് “വൻ വിജയം” എന്നതിനു പകരം
പൂർത്തിയായി” എന്നാക്കി തിരുത്തിയിരിക്കുന്നതാണ്. ഇങ്ങനെ തന്നെയാണോ മറ്റു പേജുകളിലും എന്ന് നോക്കിയപ്പോൾ കാണാൻ കഴിഞ്ഞത് ബാംഗ്ലൂരിൽ മുൻപ് നടന്ന മറ്റു രണ്ട് ശിബിരങ്ങളിലും “വിജയകരം” എന്ന ലേബൽ തന്നെയാണ്. അതുകൊണ്ട് പാലക്കാടിന്റെ പേജിലും പഴയതുപോലെ “വൻ വിജയം” എന്നാക്കി തിരുത്തി.

ഏതാനും നിമിഷങ്ങൾക്കകം, കാര്യനിർവാഹകനായ ഷിജു അലക്സ് അത് വീണ്ടും തിരുത്തി
പൂർത്തിയായി” എന്നുതന്നെയാക്കി. ഒപ്പം പൂർത്തീയായി എന്നു തന്നെ മതി” എന്ന കുറിപ്പും. എന്തുകൊണ്ടാണ് ഇങ്ങനെയൊരു മാറ്റം വരുത്തിയത് എന്ന് ചോദിച്ച് ഷിജുവിന്റെ സംവാദം താളിൽ കുറിപ്പിട്ടെങ്കിലും, ഇതു വരെ ഷിജുവിൽ നിന്നും മറുപടിയൊന്നും ലഭിച്ചിട്ടില്ല.

എന്നാൽ തുടർന്ന് കാണാനായത് അനൂപ് എന്ന കാര്യനിർവാഹകൻ ബാംഗ്ലൂരേതടക്കം ഇതുവരെ നടന്ന എല്ലാ പഠനശിബിരങ്ങളുടെയും താളിൽ ചെന്ന് വിജയകരം എന്ന വാക്ക് മായ്ക്കുകയും, പകരം പൂർത്തിയായി എന്ന് ചേർക്കുകയും ചെയ്യുന്നതാണ്.

ഇത് ചെയ്യുന്നത് എന്തിനാണ് എന്ന് ചോദിച്ചപ്പോൾ ലഭിച്ച് മറുപടികൾ താഴെ നൽകുന്നു.

[1] , [2], [3], [4], [5] എന്തുകൊണ്ട് കാര്യനിർവ്വാഹകർ തിരുത്തുന്നുവെന്നതിന്റെ പിന്നിലുള്ള കാര്യം മനസ്സിലാകുമെന്ന് കരുതുന്നു. --ജുനൈദ് | Junaid (സം‌വാദം) 07:43, 27 ജൂലൈ 2010 (UTC)

മുകളിൽ ജുനൈദ് നൽകിയ അതേ കാരണം. --Anoopan| അനൂപൻ 07:46, 27 ജൂലൈ 2010 (UTC)
വൻ വിജയം എന്ന വാക്ക് പരിപാടിയുടെ ഒരു വശം മാത്രമേ ആകുന്നുള്ളൂ. അത് വിജയകരമാണെന്ന് പറയുന്നത് സന്തുലിതമായ കാഴ്ചപ്പാടിലല്ല. അതുകൊണ്ടാണ്‌ വൻ‌വിജയം എന്ന വാക്കുമാറ്റി പൂർത്തിയായി എന്നാക്കിയത്. --Anoopan| അനൂപൻ 07:56, 27 ജൂലൈ 2010 (UTC)


എന്റെ സംശയങ്ങൾ ഇതാണ് :

1.  <quote> എന്തുകൊണ്ടാണ് കാര്യനിർവാഹകർ തിരുത്തുന്നുവെന്നതിന്റെ പിന്നിലെ കാര്യം മനസ്സിലാകുമെന്ന് കരുതുന്നു </quote>

      --- ഇല്ല സർ, എനിക്ക് മനസ്സിലാവുന്നില്ല. ഒരു പക്ഷേ വിക്കിപീഡിയയിൽ വെറും ഒന്നര മാസത്തെ പരിചയം മാത്രമുള്ള ആളായതിനാലാവണം, വർഷങ്ങളുടെ അനുഭവഞാനമുള്ള താങ്കളെപ്പോലുള്ള വിക്കിപീഡിയർ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാവാത്തത്.

2. <quote> വിജയകരമാണെന്ന് പറയുന്നത് സന്തുലിതമായ കാഴ്ചപ്പാടിലല്ല</quote>

      ---- വിക്കിപീഡിയയുടെ സന്തുലിതമായ കാഴ്ചപ്പാട് ഇന്ന് രാവിലെ പത്തുമണിക്കാണോ സർ ജനിച്ചത്? മുൻപ് നടന്ന ശിബിരങ്ങൾ വിജയകരമായിരുന്നെങ്കിൽ പാലക്കാട് നടന്ന ശിബിരവും വിജയകരമായിരുന്നില്ലേ. ബാംഗ്ലൂരിൽ നടത്തിയതുപോലെ 15 പേർക്കെങ്കിലും വിക്കി എന്നാൽ എന്താണ് എന്ന് പരിചയപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ തുടങ്ങിയ ശിബിരം, 150 -ഓളം പേർക്ക് വിക്കി എന്ന ആശയം പകർന്നു നൽകിയ ഒന്നായില്ലേ, സർ.

3. ---- ഇനി ഒരു പഠനശിബിരം വിജയകരമാക്കണമെങ്കിൽ അതിൽ എന്തൊക്കെ ഉണ്ടാവണം എന്ന് സാറൊന്ന് പറഞ്ഞു തരാവ്വോ?  ഇത് കേരളത്തിൽ ആദ്യത്തെ സംരംഭമായിട്ടല്ലേയുള്ളൂ... ഇനി നടത്തുന്നവർക്ക് ഉപകാരപ്പെടുമല്ലോ...


ഹബി


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
-


_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l




--
ajjs