പ്രിയരേ,
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിക്കിഗ്രന്ഥശാലയില്‍ ഡിജിറ്റൈസ് ചെയ്തിരിക്കുന്ന  തിരഞ്ഞെടുത്ത കൃതികള്‍ സമാഹരിച്ചുകൊണ്ടു് ഒരു ഓഫ്ലൈന്‍ സിഡി നമ്മളിറക്കിയിരുന്നല്ലോ (https://ml.wikisource.org/wiki/WS:Version_1.0). അതിന്റെ രണ്ടാം പതിപ്പിറക്കുന്നതിനെക്കുറിച്ചുള്ള ആലോചന കുറച്ച് നാളായി തുടങ്ങിയിട്ട്.

സാങ്കേതികകാര്യങ്ങള്‍ ഒരുവിധം ശരിയായിട്ടുണ്ട്. ഇനി വേണ്ടത് കുറ്റമറ്റ ഉള്ളടക്കമാണ്. ഗ്രന്ഥശാലയില്‍ കൃതികള്‍ ടൈപ്പ് ചെയ്യുന്നതില്‍ കൂടുതലായി പ്രൂഫ് റീഡിങ്ങ് നടത്താന്‍ താല്പര്യമുള്ളവര്‍ വളരെ കുറവായിട്ടാണ് കാണുന്നത്. അതുകൊണ്ട് തന്നെ 35 സൂചികാതാളുകളിലായി ആയിരത്തിലധികം പേജുകള്‍ തെറ്റു തിരുത്തല്‍ വായനാ യത്നം നടത്തേണ്ടതുണ്ട്. പൊതുജനങ്ങള്‍ക്കായി ഒരു റിലീസ് നടത്തുമ്പോള്‍ അക്ഷരത്തെറ്റുകള്‍ പരമാവധി ഒഴിവാക്കുന്നതാണ് ഭംഗിയെന്നതുകൊണ്ടു തന്നെ ഈ ജോലി കുറച്ചധികം കഠിനമാണെന്ന് കഴിഞ്ഞ തവണത്തെ പദ്ധതിയില്‍ പങ്കാളികളായിട്ടുള്ളവര്‍ക്കെങ്കിലും അറിയാം. ഒക്ടോബര്‍ ആദ്യ ആഴ്ച തന്നെ ഇതെല്ലാം പൂര്‍ത്തീകരിക്കേണ്ടതുകൊണ്ട് കുറേയധികം സന്നദ്ധസഹായമാവശ്യമാണ്. സൂചികാതാളുകളുടെ പട്ടിക ഇവിടെയുണ്ട് http://goo.gl/sl0W49

ചെയ്യാനുള്ളത് ഇത്രമാത്രം ;

*പുസ്തകങ്ങളുടേയെല്ലാം സ്കാനുകള്‍ വിക്കിയില്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ ആയി തന്നെ പ്രൂഫ് റീഡ് ചെയ്യാമെന്ന് ചുരുക്കം.
*ഒരു വിക്കി അംഗത്വമുണ്ടാക്കി/ലോഗിന്‍ ചെയ്ത് ഈ ലിങ്കില്‍ പോവുക. അടിയന്തിരമായി തെറ്റുതിരുത്തൽ വായന നടത്തേണ്ടവയുടെ ലിസ്റ്റ് അതിലുണ്ട്.
*അതിലെ ഒരു സൂചികാ താളില്‍ ക്ലിക്ക് ചെയ്താല്‍ പുസ്തകത്തിന്റെ അവസ്ഥ പിടികിട്ടും. ഓരോ കളറും ഓരോ അവസ്ഥയെ ആണ് സൂചിപ്പിക്കുന്നത്. ഒരു സഹായക്കുറിപ്പ് പണ്ട് എഴുതിയത് http://goo.gl/9J1nC4, സഹായത്താള്‍ http://goo.gl/eDJMHd
* സൂചികാതാളുകളിലെ സ്ഥിതി ചുവപ്പില്‍ നിന്ന് മിനിമം മഞ്ഞ നിറമെങ്കിലുമാക്കണം.
* വലതുവശത്തുള്ള സ്കാനില്‍ ഉള്ളത് തന്നെയാണോ ഇടതുവശത്തുള്ളത് എന്ന് പരിശോധിക്കുകയേ വേണ്ടൂ. തെറ്റുകള്‍ തിരുത്തി സേവ് ചെയ്യുക.

നിങ്ങള്‍ക്കുള്ള ചെറിയ ഒഴുവുസമയങ്ങള്‍ ഇതിനായി ഫലപ്രദമായി വിനിയോഗിക്കാം. ഇതുവരെ വിക്കിഗ്രന്ഥശാലയില്‍ സമാഹരിച്ചിരിക്കുന്നത് ഇങ്ങനെയൊക്കെയാണ്.വിക്കിഗ്രന്ഥശാല കൂട്ടായ്മയിലേക്കും ഈ സിഡിയുടെ ശ്രമങ്ങളില്‍ പങ്കാളികളാകാനും ഏവരേയും സ്വാഗതം ചെയ്യുന്നു. സഹായങ്ങള്‍ ആവശ്യമാണെങ്കില്‍ മെയിലിങ്ങ് ലിസ്റ്റിലോ സംവാദം താളുകളിലോ ചോദിക്കുമല്ലോ.

ഒരു നല്ല വിക്കിഗ്രന്ഥശാലാ അനുഭവം ആശംസിച്ചുകൊണ്ട്,
User:Manojk
www.manojkmohan.com