സുഹൃത്തുക്കളേ,
വിക്കിസംഗമോത്സവത്തിന്റെ ദേശീയ - ആഗോള പ്രചരണത്തിന്റെ ഭാഗമായി പരിപാടിയുടെ ഒരു ഇംഗ്ലീഷ് താള്‍  user:Netha Hussain തുടങ്ങിയിട്ടുണ്ട്.
ഇവിടെ കാണുന്ന മലയാളം താളിലെ വിവരങ്ങള്‍ മെറ്റാ വിക്കിയിലെ ഇംഗ്ളീഷ് താളിലേക്ക് വിവര്‍ത്തനം ചെയ്ത് ചേര്‍ത്താല്‍ മതി.

ചെയ്യേണ്ടത്
  • മലയാളം വിക്കിപീഡിയയില്‍ ലോഗിന്‍ ചെയ്യുക.
  • അതിനുശേഷം മുകളിലെ മലയാളം വിക്കിയിലെ ഈ താള്‍ തുറക്കുക.
  • ആ താളിന്റെ വലതുമുകളിലായി കാണുന്ന English എന്ന എഴുത്തിന് മുകളില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് open new tab - ല്‍ തുറക്കുക.  അത് മെറ്റാവിക്കിയിലേക്ക് (വിക്കിമീഡിയ ഫൗണ്ടേഷന്‍റെ വിക്കിപദ്ധതികള്‍ നിയന്ത്രിക്കുന്ന അഡ്മിനിസ്ട്രേഷന്‍ വിക്കിയിലേക്ക് ആണ് പോകുന്നത്. ഇവിടെ ലോഗിന്‍ ചെയ്ത് അത് തുറന്നാല്‍ ആട്ടോമാറ്റിക്കായി അവിടെയും ലോഗിന്‍ ആകും.) നമ്മുടെ പദ്ധതി താളിലേക്ക് ആണ് പോകുന്നത്.
  • ആ താളിന് സമാനമായ മലയാളം വിക്കിയിലെ ഓരോ പരിപാടി ലിങ്കുകളും ഇതേപോലെ റൈറ്റ് ക്ലിക്ക് ചെയ്ത് തുറക്കുക... ഉദാഹരണമായി രജിസ്ട്രേഷന്‍ എന്ന ലിങ്ക് തുറന്ന് അതിലെ തിരുത്തല്‍ താളില്‍ പോയി അവിടെയുള്ളവ എല്ലാം കോപ്പി ചെയ്ത് എടുത്ത് ഇംഗ്ലീഷിലെ സമാന താളില്‍ പകര്‍ത്തി ഒട്ടിക്കുക.
  • അതിനുശേഷം അവിടെയുള്ള മലയാളം ഇംഗ്ലീഷാക്കി മാറ്റുക. സേവ് ചെയ്യുക. ശ്രദ്ധിക്കേണ്ട കാര്യം ലിങ്കുകള്‍ കൊടുക്കുമ്പോള്‍ സമാനമായ മലയാളം താളിന്റെ ഫുള്‍ യു.ആര്‍.എല്‍ കൊടുക്കണമെന്നതാണ്.
കഴിയാവുന്നത് ചെയ്യുമല്ലോ..
 
സുജിത്ത് -
--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841