അവിടെ എങ്ങനെയാ വോട്ട് ചെയ്യുന്നത് ?

എനിക്ക് ആകെ കണ്‍ഫ്യൂഷൻ ആയി അവിടെ നോക്കിയപ്പോൾ, ആദ്യമായിട്ട് ആന്നേ  ...!!!


സ്നേഹപൂര്‍വ്വം അഭി


2013/6/28 Adv. T.K Sujith <tksujith@gmail.com>
ഈ വിഷയത്തില്‍ ഇവിടെ  നടക്കുന്ന വോട്ടെടുപ്പ് ശ്രദ്ധിക്കുമല്ലോ....

ദയവുചെയ്ത് ഇവിടുത്തെ ചര്‍ച്ച അവസാനിപ്പിച്ച് അങ്ങോട്ടുവരുക.
ഇത്തരം കാര്യങ്ങളില്‍ താല്പര്യമുള്ളവരും ഇല്ലാത്തവരുമായ നൂറുകണക്കിനാളുകളിലേക്ക് ചെല്ലുന്ന മെയിലിംഗ് ലിസ്റ്റാണിത്....

സുജിത്ത്

On Wednesday 26 June 2013 02:38 PM, Sebin Jacob wrote:
നാരായം Vs ULS എന്ന നിലയിലേക്കാണു് മലയാളം വിക്കിപ്പീഡിയയിലെ ചര്‍ച്ചകള്‍ മുന്നേറുന്നതു്. മലയാളം വിക്കി കമ്മ്യൂണിറ്റിയില്‍ നിന്നു് വന്ന വളരെ മികച്ച ഒരു ടൂളാണു് നാരായം. വിവിധ IMEകള്‍ ഒരുമിച്ചുനല്‍കുന്ന സംവിധാനം. അതിന്റെ ഡവലപ്പറായ ജുനൈദിനു് തീര്‍ച്ചയായും അഭിമാനിക്കാവുന്ന കാര്യം. അതിനെ നശിപ്പിച്ചു എന്നാണു് വാദം.

ULS വന്നാലും വന്നില്ലെങ്കിലും എനിക്കൊന്നുമില്ല. എന്നാല്‍ ഇത്ര വിവാദമായ ulsനെക്കുറിച്ചു് മീഡിയവിക്കിയില്‍ നിന്നു് വായിച്ചിടത്തോളം അതു് നാരായം പോലെ മറ്റൊരു പദ്ധതിയല്ല. നാരായത്തിന്റെ ആശയം uls കടംകൊണ്ടിട്ടുണ്ടു്. ആശയങ്ങള്‍ അങ്ങനെയാണു്. പ്രത്യേകിച്ചു് മേന്മയുള്ള ആശയങ്ങളാണെങ്കില്‍ അവ ധാരാളംപേര്‍ കടംകൊള്ളും. നാരായം ഇല്ലാതാവുകയല്ല, നാരായം യുഎല്‍എസിന്റെ ഭാഗമായി മാറുകയാണു് ചെയ്തതു്.

സംശയമെന്താണ് നാരായം കൃത്യമായി കണ്ട്രോൾ+എമ്മിൽ പ്രവർത്തിക്കുന്ന ഒരു എക്സ്റ്റെൻഷനായിരുന്നു. ആവശ്യമില്ലാത്തവർക്ക് അത് സ്ഥിരമായി (കോഡിന്റെ ഒരു അല്പം പോലും ക്ലയന്റിലേയ്ക്കെത്താതെ) ഡിസേബിൾ ചെയ്യാമായിരുന്നു. ഈ രണ്ട് ആവശ്യവും എന്തായാലും എനിക്ക് പ്രവർത്തിക്കുന്നില്ല.

പ്രത്യക്ഷത്തിൽ നാരായത്തോട് വെബ്ഫോണ്ട്സ് കൂട്ടിക്കെട്ടി ഉണ്ടാക്കിയ ഒരു മൂന്നാംകിട ഉത്പന്നം തന്നെയാണ് യു.എൽ.എസ്. വെബ്ഫോണ്ട്സ് മുമ്പൊരിക്കൽ ഉപയോക്താക്കളുടെ എതിർപ്പിനെത്തുടർന്ന് മലയാളത്തിൽ ഡിപ്ലോയ് ചെയ്യാതെ പോയതുമാണ്. ഇപ്പോഴെന്ത് സമ്മതമുണ്ടായിട്ടാണ് അത് ഡിപ്ലോയ് ചെയ്തതെന്ന് സെബിനറിയാമായിരിക്കുമെങ്കിലും ബഹുഭൂരിഭാഗം മലയാളം വിക്കിമീഡിയർക്കും അറിയാനിടയില്ല.  (ഉല്ലാസത്തിന്റെ കൂടുതൽ പ്രശ്നങ്ങൾ പഞ്ചായത്തിൽ കാണാം)

ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും എന്നതു തന്നെയാണ് യു.എൽ.എസിന്റെ പ്രധാന പ്രശ്നം. ഒരിക്കൽ ഓടാതെ പോയ വെബ്‌ഫോണ്ട്സ്, നാരായത്തിന്റെ ചിലവിൽ ഓടിക്കാനല്ലെങ്കിൽ എന്തിനാണ് പരസ്പരം ഒരു ബന്ധവുമില്ലാത്ത (ഒരെണ്ണം ടൈപ്പിങ് ടൂൾ, അടുത്തത് ഫോണ്ടില്ലാത്തവർക്ക് ഡൈനാമിക്കായി ഫോണ്ട് ചേർക്കാനുള്ള സൗകര്യം) ഇക്കാര്യങ്ങൾ ചേർത്തുകെട്ടിയതെന്ന് സെമാന്റിക് ഡേറ്റാ കൺസോളിഡേഷൻ എന്നൊക്കെയല്ലാതെ ലളിതമായി പറയാൻ പറ്റുമോ :-) ? KISS തത്വമെന്താണെന്ന് കേട്ടിട്ടില്ലെങ്കിൽ കൂടി സേർച്ച് ചെയ്യാനുള്ള അറിവെങ്കിലും താങ്കൾക്കുണ്ടാകും എന്നു കരുതട്ടെ.


നാരായം മാറ്റി പകരം uls കൊണ്ടുവരുന്നു എന്നുപറയുമ്പോള്‍ ulsനു് ആ ഒരൊറ്റ ഫങ്ഷനാലിറ്റിയേ ഉള്ളൂന്നു് തോന്നും. ഇന്റര്‍വിക്കി ഹൈപ്പര്‍ലിങ്ക്സ് അടക്കം സെമാന്റിക്‍ ഡേറ്റാ കണ്‍സോളിഡേഷന്‍ കൊണ്ടുവരുന്ന സംവിധാനമാണു് യുഎല്‍എസ് എന്നാണു് എനിക്കു് വായിച്ചിട്ടു മനസ്സിലായതു്.

വിശദീകരിച്ചാൽ മനസ്സിലാക്കാമായിരുന്നു :-) കുറഞ്ഞപക്ഷം ഇന്റർവിക്കി ലിങ്ക്സ് എന്താണെന്നെങ്കിലും മനസ്സിലാക്കുക.

ഇംഗ്ലീഷ് വിക്കിയിലുള്ള ഒരു ലേഖനം പ്രാദേശികഭാഷാവിക്കിയില്‍ കൂടി തുടങ്ങാന്‍ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്ന നിലയില്‍ മെഷീന്‍ ട്രാന്‍സ്ലേഷന്‍ സൌകര്യമടക്കം, അതിന്റെ ആലോചനകളിലുണ്ടു്. നിലവില്‍ ഗൂഗിള്‍ പോലും ട്രാന്‍സ്ലേറ്റ് ചെയ്യാവുന്ന ഭാഷകളുടെ പട്ടികയില്‍ വളരെയധികം ഭാഷകളെ (മലയാളമടക്കം) ഒഴിവാക്കിയിട്ടുണ്ടു്. അവയ്ക്കൊക്കെ ഈ സൌകര്യം കിട്ടുന്നതു്, എന്നില്‍ വളരെ excitement ഉണര്‍ത്തുന്നു. അഥീന എന്ന proposed Ux ഒക്കെ കണ്ടാല്‍ കൊതിവരും. IME, webfonts തുടങ്ങിയ സൌകര്യങ്ങളും അതിന്റെ ഭാഗമാവുകയാണു്. ഫോണ്ടില്ലാത്ത സിസ്റ്റങ്ങളില്‍ നിന്നു് വിക്കി ആക്സസ് ചെയ്യുമ്പോള്‍ ഫോണ്ടു് കാണിക്കാനുള്ള സംവിധാനമാണു് വെബ്ഫോണ്ട്സ്. അതില്‍ മലയാളത്തില്‍ മീര എന്ന ഫോണ്ടു് പാടില്ലെന്നാണു് പിടിവാശി. ഞങ്ങളുടെ സിസ്റ്റത്തില്‍ ഞങ്ങള്‍ പഴയ മീര മാത്രമേ സൂക്ഷിക്കൂ എന്നും. തമിഴില്‍ വെബ്ഫോണ്ട്സ് പ്രശ്നമാകുന്നതിന്റെ സാഹചര്യം സുവ്യക്തമാണു്. കൊള്ളാവുന്ന സ്വതന്ത്ര തമിഴ് യൂണിക്കോഡ് ഫോണ്ട് ഇല്ലാത്തതാണു് പ്രശ്നം. എന്നാല്‍ മലയാളത്തിലെ പ്രശ്നം വലിപ്പം കുറഞ്ഞ ഫോര്‍ക്ക്ഡ് ഫോണ്ടു് അവരവരുടെ സിസ്റ്റത്തില്‍ നിന്നു മാറ്റാന്‍ തയ്യാറാവാത്തതും.

ഈ ഫോണ്ട് പ്രശ്നങ്ങൾ ഒഴിവാക്കാനാണ് വെബ്ഫോണ്ട്സ് എന്നാണ് കേട്ടിരുന്നത്.  ഫോണ്ടാണ് പ്രധാന പ്രശ്നമെന്നത് ഭയങ്കരം തന്നെയാണ്. :-) ഒടുവിൽ സിസ്റ്റം ഫോണ്ട് ഡീഫോൾട്ടാക്കണമെന്ന് പറഞ്ഞിട്ട വോട്ടെടുപ്പിൽ "_എതിർത്ത്_" അതേ അഭിപ്രായം തന്നെ രണ്ട് പ്രാവശ്യം ഇട്ടതും ഇതേ സെബിൻ തന്നെയാണെന്നത് അത്ഭുതകരമാണ്!!


ഡെവലപ്പര്‍ തുമ്പികള്‍ക്കു് CVയില്‍ ചേര്‍ക്കാനുള്ള കല്ലാണു് uls എന്നാണു് ആരോപണം.

ഈ കുഞ്ഞു തുമ്പികളുടെ മുട്ട വിരിഞ്ഞുണ്ടാകുന്ന കുഴിയാനകൾ പിന്നോട്ട് നടക്കുന്നതിൽ യാതൊരു അത്ഭുതവുമില്ല. :-)


പുതുതായി വരുന്ന ഏതുകാര്യത്തിനും ബഗ്ഗുകളുണ്ടാവുക സ്വാഭാവികം. അതു പരിഹരിക്കാന്‍ ഇടപെടുകയാണു് വേണ്ടതു്. അതല്ലാതെ അതിനെ കുത്തിമലര്‍ത്താനാണു് വാജ്ഞ. ആറുമാസം മുമ്പേ ട്രാന്‍സ്ലേറ്റ് വിക്കിയിലും വിക്കിഡേറ്റയിലും ഇതു് പരീക്ഷണാര്‍ത്ഥം ലഭ്യമാക്കിയിരുന്നു. മീഡിയവിക്കിയില്‍ ഇതുസംബന്ധിച്ച അനൌണ്‍സ്മെന്റ് ഉണ്ടായിരുന്നു. ടെസ്റ്റിങ്ങിനു് വോളന്റിയര്‍മാരെ ക്ഷണിച്ചിരുന്നു. അന്നൊന്നും ഇതു് ടെസ്റ്റ് ചെയ്തു് ബഗ് ഫിക്സ് ചെയ്യാന്‍ മുതിരാതെയിരുന്നവര്‍ ഇന്നു് ഇവര്‍ ബീറ്റാ റോളൌട്ട് എന്തുകൊണ്ടു് ചെയ്തില്ല എന്നുചോദിക്കുന്നതു് വിചിത്രമെന്നേ പറയേണ്ടൂ.

ബീറ്റാ റോളൗട്ട് ആണ് ഉപയോക്താക്കൾക്ക് ടെസ്റ്റ് ചെയ്യാനുള്ള മാർഗ്ഗം. സെബിന് വിക്കിമീഡിയയുടെ സാധാരണ രീതികൾ പരിചയമില്ലാഞ്ഞിട്ടോ ഏതെങ്കിലും യു.എൽ.എസ്. പക്ഷപാതി തെറ്റിദ്ധരിപ്പിക്കുന്നതു കൊണ്ടോ ആണ് ഇമ്മാതിരി പച്ചക്കള്ളങ്ങൾ തട്ടിമൂളിക്കുന്നത്. വെക്ടർ സ്കിൻ, പുതിയ എഡിറ്റ് ബാർ, തുടങ്ങിയ നിരവധി കാര്യങ്ങൾ ബീറ്റ റോളൗട്ട് ചെയ്ത് കഴിയുന്നത്ര ബഗുകൾ ഒഴിവാക്കിയാണ് ലൈവാക്കിയത്. ഇപ്പോൾ വിഷ്വൽ എഡിറ്റർ ഇങ്ങനെ ലഭ്യമായ കാര്യവും പറഞ്ഞിരുന്നുവല്ലോ. യു.എൽ.എസിന് അത് സാധിക്കാത്തത്, അത് പൂർണ്ണമായി ഒഴിവാക്കാനുള്ള സൗകര്യം മനഃപൂർവ്വം അതിൽ ചേർക്കാത്തതൊന്നുകൊണ്ട് മാത്രമാണ്.  അതുകൊണ്ടാണ് അത് ഇങ്ങനെ അടിച്ചേൽപ്പിക്കേണ്ടിവരുന്നതും.

അ‍ഞ്ചുഘട്ടമായാണു് പല ഭാഷാവിക്കികളില്‍ ഇതു് കൊണ്ടുവരുന്നതു്. നിലവില്‍ മൂന്നുഘട്ടം കഴിഞ്ഞപ്പോഴേക്കും 130ലധികം വിക്കികളില്‍ ഇതുവന്നുകഴിഞ്ഞു.

ഇന്ത്യൻ ഭാഷകളുടെ സ്ഥിതി അറിയാവുന്നവർക്ക് എന്തുകൊണ്ടാണ് മലയാളവും തമിഴും മാത്രം ഇതിനെ എതിർക്ക്കുന്നതെന്നും മനസ്സിലാകും.

ഇംഗ്ലീഷില്‍ ജൂലായ് രണ്ടിനെത്തും.

ഡീഫോൾട്ട് സിസ്റ്റം ഫോണ്ടായിരിക്കും. അവർക്കൊട്ട് ടൈപ്പിങ് ടൂൾ വേണ്ട താനും.


ബഗ് ഫയല്‍ ചെയ്യുന്നയാള് ഗ്യാലറിയിലിരുന്നു് കളികാണുകയാണെന്നു് പറയുന്നതു് ഒരു വകയാണു്. ഗ്യാലറിയിലിരുന്നും ബഗ് ഫയല്‍ ചെയ്യുന്നവരുണ്ടു്, ഒരു ബഗ് പോലും ഫയല്‍ ചെയ്യാതെ വിക്കിപ്രവര്‍ത്തനം അവസാനിപ്പിക്കുന്നവരുമുണ്ടു്. ഇതിനെയെല്ലാം എന്നിട്ടു് അനാവശ്യമായി എസ്എംസിയിലേക്കു് കൂട്ടിക്കെട്ടുകയാണു്. സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിനു് ഇതിലൊക്കെ എന്താണു കാര്യം? എത്രയോ സംഘടനകള്‍ പോലെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മേഖലയില്‍ പ്രവ‍ര്‍ത്തിക്കുന്ന ഒരു സംഘടന മാത്രമാണതു്. ഫലമുള്ള മാവായതുകൊണ്ടു് കല്ലേറുകിട്ടുന്നു. ആകട്ടെ. സ്പേസും എടിപിഎസും ഡിഎകെഎഫും പോലെ കേരളത്തില്‍ തന്നെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വേറെയാളുകളുമുണ്ടു്. ഇവര്‍ക്കൊന്നുമില്ലാത്ത താത്പര്യം എസ്എംസിക്കു് സവിശേഷമായി മലയാളം വിക്കിയിലുണ്ടാവേണ്ട കാര്യമെന്താണു്? വെറുതെ അവരെ ചൊറിയുക എന്നതുമാത്രമാണോ കാര്യം? അതോ എസ്എംസിയുടെ പ്രോജക്റ്റ് ലീഡ് വിക്കിയില്‍ പണിയെടുക്കുന്നതാണോ കണ്ണുകടി?

ഇതിൽ ഈ പറഞ്ഞ സിയ്ക്ക് എന്തെങ്കിലും താത്പര്യമുണ്ടോ? ശ്രീ ശ്രീ അനിവാറും, സെബിനുമൊക്കെ ഇടയ്ക്കിടയ്ക്ക് ഈ പേര് മൂളിക്കുന്നത് കേൾക്കാമല്ലോ!!


i have had provided the screen shots. Meera's size had increased considerably than that of the old releases. Meera's aesthetic quality lies in the fact that, it is a geometric font. The ratio of increase in ascent, descent and em size is 560:440:1000 (old version) to 1434:614:2048 (version 5.0.1).

Consider it with the em size of Anjali, Rachana and Raghumalayalam managed by SMC. All three has an aspect ratio of 1638:410:2048. Cibu maintains another version of Anjali in which, he had broken many of its stacked forms. It too runs the same ratio. Some of the English fonts follow the same ratio, while some other follow the ratio, 800:200:1000. It varies from font to font and the ratio has something to do with vector to raster conversion as well.

The apparent size difference for these fonts wrt Meera is because of their higher ascent size. If Meera too follow the suite, it will break the geometric proportion of Meera. You could see that there is no difference in em size between the fonts, as if now. So technically speaking, all popular libre fonts for unicode malayalam maintains the same size.

If Meera increases its ascent too, without touching on the other two elements, it might well look like the other three fonts. Otherwise, to maintain Meera's ratio, we should increase the em size as well. That would be detrimental to many a websites running on Meera.

Adjusting the apparent difference with CSS is not a good idea, since it might change with all of the fonts unless, the value is font specific. In a deployment of this magnitude, providing font specific sizes is not that easy. But if somebody is that much aggrieved, they could file a bug to specify that, if Meera is the font to be displayed, the em size should be 110% of the natural size.

What i tried to say was that, meera though legible is still small, when compared to anjali old lipi in its visual appeal, but only because, Meera is more round which is the traditional way, we are being taught to write Malayalam. When you say, it is tiny, you do not state the fact that, you are using Junaid's fork, where in, he brought atomic chillus while SMC held back. He did it with old meera which had a smaller size. Now atomic chillus are there in upstream release for the past one year. Not just font, any piece of code would be better off with upstream releases in most of the cases and not with its forked forms.

And if there is a higher conspiracy, so be it.

ഗൂഢാലോചന സഹിച്ചോളാൻ പറയാൻ താങ്കളാരാണ് എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയായിട്ടില്ല. അല്ലെങ്കിൽ തന്നെ അത് സെബിന്റെ കക്ഷത്തിലിരിക്കുന്ന  സൈറ്റിൽ ചെന്ന് പറഞ്ഞാൽ മതി. ഇവിടുത്തെ കാര്യങ്ങൾ ഉപയോക്താക്കൾ തന്നെ തീരുമാനിക്കും (അൽപം താമസിച്ചാണെങ്കിലും)





_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l


To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l