കണക്കായി.....കണക്ക് ശരിക്ക് പഠിച്ചില്ലേ ഭായ്??

23 October 2008 4:56 PM ന്, Shiju Alex <shijualexonline@gmail.com> എഴുതി:
സാദിക്ക് കണക്കു കൂട്ടിയ വിധം തെറ്റാണു.. http://ml.wikipedia.org/wiki/Special:Statistics?action=raw ഇതാണു] ഡെപ്ത്ത് കണക്കാനുള്ള  വിവരങ്ങള്‍ ശേഖരിക്കുന്ന താള്‍.   അതിന്റെ
ഇന്നു ഉച്ചയ്ക്കു 2 മണിക്കു ഉണ്ടായിരുന്ന മൂല്യങ്ങള്‍ ഇതാണു. total=46227;good=7966;views=8035;edits=260939;users=7315;activeusers=168;admins=13;images=5246;jobs=2
ഡെപ്ത്ത് കണക്കാക്കനുള്ള സമവാക്യം Depth = ((Edits/Articles) × (Non-Articles/Articles) × (Stub-ratio)) എന്നതാണു.
 
ഇതില്‍ നോണ്‍ ആര്‍ട്ടിക്കിള്‍സ്( Non-Articles) എന്നതു, total എന്നതില്‍ നിന്നു good കുറച്ചു കിട്ടുന്നതാണു. അതു കണക്കാക്കുന്നതു തെറ്റിയാല്‍ ഡെപ്ത്തിന്റെ വാല്യുവും മാറും. 
സ്റ്റബ് റേഷ്യോ കണക്കാക്കുന്നതു കുറച്ചു കൂടി സങ്കീര്‍ണ്ണമാണു. (Stub-ratio) = (1-(good/total)) എന്നതാണു സ്റ്റബ് റേഷ്യോ  കണക്കാനുള്ള സമവാക്യം.
 
 
ഇതു വച്ച് മലയാളം വിക്കിപീഡിയയുടെ ഡെപ്ത്ത് കണക്കാക്കുന്നതു എങ്ങനെയാണെന്നും നിലവിലുള്ള ഡെപ്ത്ത് എത്രയാനെന്നും നോക്കാം.
 
 
Depth = ((Edits/Articles) × (Non-Articles/Articles) × (Stub-ratio))
കുറച്ചു സമയം മുന്‍പുള്ള വിവരം വച്ച് total=46227;good=7966;views=8035;edits=260939;users=7315;activeusers=168;admins=13;images=5246;jobs=2 എന്നതാണു വിവിധ മൂല്യങ്ങള്‍.
ഒരു വിക്കിയുടെ ഡെപ്ത്ത് എന്നത്, ലേഖനങ്ങള്‍ക്കുമേല്‍ നടന്ന തിരുത്തലുകളുടെ എണ്ണത്തെയും, അംഗങ്ങളുടെ താള്‍, സംവാദ താള്‍, പ്രോജക്ട്‌ താള്‍, ചിത്രങ്ങള്‍, വിഭാഗങ്ങള്‍, ടെംപ്ലേടുകള്‍ തുടങ്ങിയ ലേഖനങ്ങളല്ലാത്ത വിക്കി താളുകളുടെ എണ്ണത്തെയും, ലേഖനങ്ങളുടെ എണ്ണമുപയോഗിച്ച്‌ വെവ്വേറെ ഹരിച്ചുകിട്ടുന്ന സംഖ്യകളെ സ്റ്റബ്‌ അനുപാതവുമായി ഗുണിച്ച്‌ ലഭിക്കുന്ന സംഖ്യയാണ്‌. ഇത്‌ അക്കാദമിക്‌ ഗുണമേന്മ അല്ല. എന്നാല്‍ വിക്കി മാനകമനുസരിച്ചുള്ള നിലവാരം അവയ്ക്കുണ്ടാവും. പക്ഷെ വിക്കിപീഡിയ പടുത്തുയര്‍ത്തിയിന്നതു തന്നെ കൂടുതല്‍ ആളുകള്‍ ഒരു ലെഖനം എഡിറ്റ് ചെയ്യുമ്പോള്‍ ലേഖനത്തിന്റെ നിലവാരം കൂടുന്നു എന്നതിലാണു. വിക്കിയില്‍ ഏറ്റവും കൂടുതല്‍ തിരുത്തലുകള്‍ നടന്ന താളുകള്‍ എടുത്തു നോക്കിയാല്‍ ആ നയത്തിന്റെ പ്രാധാന്യം മനസ്സിലാകും. 
 
 
ഡെപ്ത്ത് പരാമീറ്റര്‍ വിക്കിയിലെ ആക്ടിവസിത്തെ കൂടി സൂചിപ്പിക്കുന്നതിനാല്‍ അതു അനുനിമിഷം മാറി കൊണ്ടിരിക്കുന്ന ഒന്നാണു. അതു കൊണ്ടാണു ആക്ടിവിസം കൂടുതലായ നമ്മുടെ വിക്കിക്കു ലോകഭാഷകളില്‍ മൂന്നാമതു എത്താന്‍ കഴിഞ്ഞതു.
 
ഷിജു
 
 
 
2008/10/23 Mathew T K <mathew2006@gmail.com>
സാദിക്ക്,
കണക്കിന്റെ കാര്യത്തില്‍ ഞാന്‍ ഒരു 'കണക്കാ' :)
2008/10/23 സാദിക്ക് ഖാലിദ് Sadik Khalid <sadik.khalid@gmail.com>
സുഹൃത്തുക്കളേ,
കണക്കില്‍ താത്പര്യമുള്ളവര്‍ ഈ താള്‍ നോക്കണേ.
--
സ്‌നേഹാന്വേഷണങ്ങളോടെ,
സാദിക്ക് ഖാലിദ്
_______________________________________________
Wikiml-l mailing list
--
Thanks & Regards,
Mathew, New Delhi
_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l

_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l