ആകാശഗംഗ എന്ന പദം പണ്ടുകാലം മുതലേ പ്രചാരത്തിലുള്ളതാണെങ്കിൽ അതുതന്നെയാണ് നല്ലത്. ക്ഷീരപഥത്തേക്കാൾ പറയാനും കേൾക്കാനും സുഖവും ആകാശഗംഗ തന്നെയാണ്. ക്ഷീരപഥത്തെ ഭൂരിഭാഗം മലയാളികളും ഷീരപദം എന്നാവും ഉച്ചരിക്കുക. (ഞാനുൾപ്പെടെ!)

ക്ഷീരപഥത്തിന്റെ കാര്യം പറഞ്ഞപ്പോഴാണ് വേറൊരും കാര്യം മനസിൽ വരുന്നത്. സാങ്കേതിക പദങ്ങൾ മലയാളത്തിലാക്കുമ്പോൾ എന്തിനാണ് എപ്പോഴും സംസ്കൃതത്തിൽ നിന്ന് പദങ്ങൾ ഡൗൺലോഡ് ചെയ്യുന്നത്ദേശീയപതാകയ്ക്ക് നമ്മൾ ത്രിവർണ്ണപതാക എന്നു പറയുമ്പോൾ തമിഴൻ മുന്നിറക്കൊടി എന്നു തനിത്തമിഴിൽ പറയുന്നുഎന്നാണ് നമ്മൾ തനിമലയാളവാക്കുകൾ ഉപയോഗിച്ച് സാങ്കേതികപദങ്ങൾ ഉണ്ടാക്കിത്തുടങ്ങുകസംസ്കൃതത്തിലെ ഏതുവാക്കും എപ്പോൾ വേണമെങ്കിലും മലയാളത്തിൽ ഉപയോഗിക്കാം എന്നൊരു അലിഖിതനിയമം ഉള്ളതുപോലെ തോന്നുന്നു. സിബു (വരമൊഴി) എവിടെയോ ചോദിച്ചതുപോലെ സംസ്കൃതത്തിന്റെ Superset ആണോ മലയാളം? സ്കൂൾ പാഠപുസ്തകങ്ങൾ മുഴുവൻ ഭയങ്കര കസർത്താണ്. പരപരാഗണം, ഓക്സീകരണം, നിരോക്സീകരണം, അന്തർദ്രവ്യജാലിക, അനുപ്രസ്ഥതരംഗം,  ദീർഘവർത്തുള ധ്രുവീകരണം, etc. ഇവിടെ വന്നപ്പോൾ അതിലും രസം. Aerobic = വായവ, Anaerobic = അവായവ. കൊള്ളാം, രസമുണ്ട്.

ഒന്നാമൻ: " അർബുദം എന്നുവെച്ചാൽ എന്താ?"

രണ്ടാമൻ: "എന്നുവെച്ചാൽ ക്യാൻസർ"

ഇതാണ് ഇന്നത്തെ അവസ്ഥ. ആർക്കുവേണ്ടിയാണ് നമ്മൾ പദാവലി നിർമ്മിക്കുന്നത്?

ഞാനൊക്കെ Area = വിസ്തീർണം എന്നാണ് പഠിച്ചത്. ഇപ്പോഴത്തെ പുതിയ ചില പാഠപുസ്തകങ്ങളിൽ "പരപ്പളവ്" എന്നു പ്രയോഗിച്ചുകാണുന്നു. പ്രതീക്ഷയ്ക്കു വകയുണ്ടെന്നു സാരം.

 - Prince

2012/9/17 ViswaPrabha (വിശ്വപ്രഭ) <viswaprabha@gmail.com>
http://hi.wikipedia.org/wiki/%E0%A4%86%E0%A4%95%E0%A4%BE%E0%A4%B6%E0%A4%97%E0%A4%82%E0%A4%97%E0%A4%BE

(citations to be verified by reader)

-Viswam

1 नाम

संस्कृत और कई अन्य हिन्द-आर्य भाषाओँ में हमारी गैलॅक्सी को "आकाशगंगा" कहते हैं।[3][4] पुराणों में आकाशगंगा और पृथ्वी पर स्थित गंगा नदी को एक दुसरे का जोड़ा माना जाता था, और दोनों को पवित्र माना जाता था। प्राचीन हिन्दू धार्मिक ग्रंथों में आकाशगंगा को "क्षीर" (यानि दूध) बुलाया गया है।[5] भारतीय उपमहाद्वीप के बाहर भी कई सभ्यताओं को आकाशगंगा दूधिया लगी। "गैलॅक्सी" शब्द का मूल यूनानी भाषा का "गाला" (γάλα) शब्द है, जिसका अर्थ भी दूध होता है। फ़ारसी संस्कृत की ही तरह एक हिन्द-ईरानी भाषा है, इसलिए उसका "दूध" के लिए शब्द संस्कृत के "क्षीर" से मिलता-जुलता सजातीय शब्द "शीर" है और आकाशगंगा को "राह-ए-शीरी" (راه شیری) बुलाया जाता है। अंग्रेजी में आकाशगंगा को "मिल्की वे" (Milky Way) बुलाया जाता है, जिसका अर्थ भी "दूध का मार्ग" ही है।

कुछ पूर्वी एशियाई सभ्यताओं ने "आकाशगंगा" शब्द की तरह आकाशगंगा में एक नदी देखी। आकाशगंगा को चीनी में "चांदी की नदी" (銀河) और कोरियाई भाषा में भी "मिरिनाए" (미리내, यानि "चांदी की नदी") कहा जाता है।

2012/9/17 shaji arikkad <shajiarikkad@gmail.com>
മലയാളം വിക്കിയിൽ ആകാശഗംഗ എന്നുപയോഗിക്കുന്നതു തന്നെയാണു നല്ലതെന്നു തോന്നുന്നു. ഇന്ത്യയുടെ മറ്റുഭാഗങ്ങളിൽ ഇതിന് ആകാശഗംഗ എന്നു തന്നെയാണോ പറയുന്നത് എന്നറിയാൻ ആഗ്രഹമുണ്ട്. ഭാരതീയമായ പാരമ്പര്യം ഈ വാക്കിനുണ്ടോ എന്നറിയാനാണ്.

2012, സെപ്റ്റംബര്‍ 17 6:52 am ന്, Umesh P N <umesh.p.nair@gmail.com> എഴുതി:

ആകാശഗംഗ മാത്രമല്ല, ഇന്ത്യൻ അസ്ട്രോണമിയിൽ ഭാരതീയപുരാണങ്ങളെ അടിസ്ഥാമാക്കി നക്ഷത്രങ്ങൾക്കും മറ്റും പേരു കൊടുത്തിയിരുന്നു.  സൂര്യചന്ദ്രന്മാരും ബുധൻ തൊട്ടു ശനി വരെയുള്ള ഗ്രഹങ്ങളും ഭാരതീയപുരാണങ്ങളെ അടിസ്ഥാനമാക്കിയല്ലേ.  (അവയെ ആ പുരാണദൈവങ്ങളുമായി കണക്ട് ചെയ്യുന്നതു തെറ്റാണൂ്.  ആ ഗ്രഹങ്ങൾക്കു് അങ്ങനെ യാതൊരു സവിശേഷതകളുമില്ല.  ഗ്രീക്ക് ദേവന്മാരോടുമില്ല.)  Polaris-നെ നമ്മൾ ധ്രുവനക്ഷത്രം എന്നു വിളിക്കുന്നു.  വേട്ടക്കാരന്റെ (Orion) ബെൽറ്റ് നമുക്കു മുഴക്കോലാണു്.  വസിഷ്ഠൻ തുടങ്ങിയ സപ്തർഷികൾ, അരുന്ധതി, തീക്കട്ട പോലെയുള്ള തൃക്കേട്ട തുടങ്ങിയ നക്ഷത്ര സമൂഹങ്ങൾക്കും പാശ്ചാത്യരുടേതിൽ നിന്നു വ്യത്യസ്തമായ പേരുകളുണ്ടു്.  മീനം മേടം തുടങ്ങിയ രാശികൾ മാത്രമാണു് പാശ്ചാത്യരുടേതിനു തുല്യമായി ഉള്ളതു്.

നാം ഉപയോഗിച്ച പദങ്ങൾ തന്നെ ഉപയോഗിക്കുന്നതാണു നല്ലതു്.  വിക്കിപീഡിയയിൽ മറ്റു ഭാഷകളിൽ അങ്ങനെയാണു്.

ഷിജു പറഞ്ഞതുപോലെ, ക്ഷീരപഥം എന്ന പരിഭാഷ പ്രചാരത്തിലായിട്ടു് അധികകാലമായിട്ടില്ല.

എങ്കിലും, ആകാശഗംഗ എന്ന വാക്കിനു് പല അർത്ഥങ്ങളുണ്ടെന്നു സൂചിപ്പിക്കുന്ന disambiguation ആവശ്യമാണു്.  പുരാണത്തിൽ ഭഗീരഥപ്രയത്നഫലമായി ഭൂമിയിൽ പതിക്കുന്നതിനു മുമ്പുള്ള ഗംഗയുടെ ഭാഗമാണു് ആകാശഗംഗ.

2012/9/16 Balasankar Chelamattath <c.balasankar@gmail.com>
മിക്കവാറും നമ്മുടെ ഭഗീരഥന്റെ കഥയുമായി ബന്ധമുണ്ടാകും. ഗംഗാനദിയെ സ്വര്ഗ്ഗത്തില്‍ നിന്നുമല്ലേ കൊണ്ടുവന്നത്. അതുമല്ല, ആകാശഗംഗ കണ്ടാല്‍ ഒരു വെളുത്ത നദി പോലെ ഇല്ലെ(കാല്പനികമായി ചിന്തിച്ചാല്) ?

2012/9/16 ViswaPrabha (വിശ്വപ്രഭ) <viswaprabha@gmail.com>

ഗുണ്ടർട്ടിന്റെയും (1871)  ശബ്ദതാരാവലിയുടേയും കാലത്തെങ്കിലും (1923) മലയാളത്തിൽ 'ആകാശഗംഗ' ഇതേ അർത്ഥത്തിൽ തന്നെ പ്രചാരത്തിലുള്ള വാക്കാണു്.

ആകാശഗംഗ: (Milky way) എന്നു ഗുണ്ടർട്ടും (A Malayalam and English Dictionary - Part 1 Vowels - 1871 Basal mission Book & tract Depository, Mangalore/London) Page 70

ആകാശത്തിൽ തെക്കുവടക്കു വിസ്തൃതമായി വ്യാപിച്ചുകിടക്കുന്ന നക്ഷത്രസമൂഹം, ക്ഷീരപഥം, പാൽവീതിമണ്ഡലം  (Milky way) എന്നെല്ലാം ശ്രീകണ്ഠവും (1923)
രേഖപ്പെടുത്തിയിട്ടുണ്ടു്.

അനേകായിരം ഗോളങ്ങൾ ഉൾപ്പെടുന്ന നക്ഷത്രപടലമാണു് എന്നു ശാസ്ത്രീയമായി അറിയുന്നതിലും ആയിരക്കണക്കിനു വർഷങ്ങൾ മുമ്പുതന്നെ ആകാശത്തെ ദൃശ്യമണ്ഡലത്തിൽ ഗോചരമായിരുന്ന ഈ ജ്യോതിർമണ്ഡലത്തിനു് സ്വർഗ്ഗഗംഗ എന്ന പുരാണങ്ങളിലെ കാൽപ്പനിക അർത്ഥത്തിനു പുറമേ ഭാരതീയജ്യോതിശാസ്ത്രത്തിലും (ഫലജ്യോതിഷത്തിലല്ല) തനതായ അസ്തിത്വമുണ്ടായിരുന്നു.

2012/9/16 Jyothis Edathoot <jyothis.e@gmail.com>
I have heard that term as long as I can remember. India had a well developed astronomical and mathematical methods and it is verymuch likely that someone compared it with the white waters of Ganges to milky way.

Regards,
Jyothis.
Sent from my iPhone
Http://ml.wikipedia.org/wiki/User:Jyothis

My domain is with http://www.netdotnet.com

On Sep 16, 2012, at 11:34 AM, praveenp <me.praveen@gmail.com> wrote:

> ഇംഗ്ലീഷിന്റെ പദാനുപദ പരിഭാഷകളേ മലയാളത്തിന് ശരിയായി ഉണ്ടാവാൻ പാടുള്ളു എന്നുണ്ടോ. അതോ പടിഞ്ഞാറിന് മാത്രമേ ജ്യോതിശാസ്ത്രവിജ്ഞാനം ഉള്ളോ? ആകാശഗംഗ എന്ന പദം ശരിയാണോ എന്നെനിക്കറിയില്ല. എന്നാലും ഇവിടെ "milky way"-യുടെ രൂപത്തിൽ നിന്ന് അനുമാനിച്ചുണ്ടാക്കിയ പേര് ആവാനാണ് സാദ്ധ്യത എന്നാണ് തോന്നുന്നത്. അവര് പാല് കിടക്കുന്ന വഴിയായി പേരിട്ടു, ഇവിടെ പതഞ്ഞൊഴുകുന്ന നദിയായി പേരിട്ടു. അത്രയേ കാര്യമുണ്ടാകാനിടയുള്ളു.
>
> On Sun 16 Sep 2012 06:26:05 PM IST, Prince Mathew wrote:
>> "സൗരയൂഥം (അതിനാൽ ഭൂമിയും) ഉൾപ്പെടുന്ന താരാപഥമാണ് (ഗാലക്സി) ആകാശ ഗംഗ.
>> ഇതിനെ ക്ഷീരപഥം (Milkyway) എന്നും വിശേഷിപ്പിക്കാറുണ്ട്."
>>
>> ക്ഷീരപഥം  --> Milkyway
>> സൗരയൂഥം --> Solar System
>> താരാപഥം --> Galaxy
>>
>> പക്ഷേ ഈ "ആകാശഗംഗ" എന്ന പേര് എവിടെനിന്നു വന്നു എന്ന് ആർക്കെങ്കിലും
>> അറിയാമോ? ഏതെങ്കിലും പള്ളിക്കൂടം വാദ്ധ്യാന്മാരുടെ സൃഷ്ടിയാകുമോ? അതോ
>> "നക്ഷത്രാണാം ശശി" എന്നു പറയുന്നതു പോലെ ഇതും വല്ല ഗ്രന്ഥത്തിൽ നിന്ന്
>> കിട്ടിയതാണോ?
>>
>> -- Prince.
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l@lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l@lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
> To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

--
Balasankar C (Balu)

umesh.p.nair@gmail.com | ɯoɔ˙lıɐɯƃ@ɹıɐu˙d˙ɥsǝɯn