തെറ്റു തിരുത്തൽ നടത്താത്ത പല കൃതികളും ഗ്രന്ഥശാലയിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.(ഉദാഹരണം ഇവിടെ). ഇത്രയും ധൃതി കൂട്ടി ഇതൊക്കെ ചെയ്യുന്നത് എന്തിനാ? ഇവയിലെല്ലാം തന്നെ ധാരാളം തെറ്റുകളും കടന്നു കൂടിയിട്ടുണ്ട്. എണ്ണം കൂട്ടൽ മാത്രമാണോ നമ്മുടെ ഉദ്ദേശ്യം? വിക്കിഗ്രന്ഥശാലയുടെ ആധികാരികതയിൽ വിശ്വസിച്ച് ഇതിലെ കൃതികൾ വായിക്കാനെടുക്കുന്നവരെ വഞ്ചിക്കുന്ന ഈ നടപടി തിരുത്തണമെന്ന് നിർദ്ദേശിക്കുന്നു.