എന്റെ അറിവിലും ഇങ്ങനെത്തന്നെ. അതുകൊണ്ട്  {{PD-India}} ഫലകം തിരുത്തി ഇക്കാര്യങ്ങൾ വ്യക്തമാക്കേണ്ടതാണ്. പഞ്ചാബി ഹൗസ് എന്ന സിനിമയിൽ ചോദിച്ചതുപോലെ ചോദിക്കട്ടെ, ഇവിടെ ആർക്കാ നന്നായി ഷൂ പോളിഷ് ചെയ്യാൻ അറിയുന്നത്? :)

- ശ്രീജിത്ത് കെ.

2012/8/16 സുനിൽ (Sunil) <vssun9@gmail.com>
ഇന്ത്യയിൽ 1996-നു മുന്പ് പകർപ്പവകാശം കഴിഞ്ഞവ മാത്രമേ യു.എസിൽ നിലവിൽ പകർപ്പവകാശം തീരുകയുള്ളൂ. കോമൺസ് (വിക്കിമീഡിയയുടെ മൊത്തം നയം ഇങ്ങനെയാകണം) നയമനുസരിച്ച് പ്രസിദ്ധീകരിച്ച രാജ്യത്തും യു.എസിലും പകർപ്പവകാശം തീർന്നാൽ മാത്രമേ കൃതി സ്വതന്ത്രമാകുകയുള്ളൂ. നയം വ്യതിചലിക്കുന്നവ നീക്കംചെയ്യപ്പെടുകതന്നെ വേണം.

ഗൗരവകരമായ വസ്തുത എന്തെന്നാൽ, ഇപ്പോൾ ഗ്രന്ഥശാലയിൽ ചേർത്തിരിക്കുന്നതും ചേർക്കപ്പെട്ടുകൊണ്ടിരിക്കുന്നതുമായ പല പ്രമാണങ്ങളും ടെക്സ്റ്റും മുകളിലെ നയമനുസരിച്ച് പകർപ്പവകാശകാലാവധി തീരാത്തതാണ്.

2012/8/16 Sreejith K. <sreejithk2000@gmail.com>
ഇന്ത്യയിൽ പൊതുസഞ്ചയത്തിലാണെന്ന് പറഞ്ഞ് നമ്മൾ കോമൺസിൽ അപ്ലോഡ് ചെയ്തിട്ടുള്ള പല ചിത്രങ്ങളും പൊതുസഞ്ചയത്തിൽ അല്ലാത്തതിനാൽ അവയെ എന്തു ചെയ്യണമെന്ന ഒരു ചർച്ച കോമൺസിൽ നടക്കുന്നു. താത്പര്യം ഉള്ളവർ പങ്കെടുക്കുമല്ലോ.


ഇക്കാര്യത്തിൽ ഒരു വ്യക്തത എനിക്കും ഇല്ല. എങ്കിലും 1996-നു മുൻപ് പൊതുസഞ്ചയത്തിലായ പ്രമാണങ്ങൾ മാത്രമേ അമേരിക്കൻ നിയമങ്ങൾ പ്രകാരം പകർപ്പവകാശവിമുക്തമാവൂ. ഇനി മുതൽ {{PD-India}} ഫലകത്തിനു പകരം നമ്മൾ {{PD-1996}} ഉപയോഗിക്കുന്നതാണ് നല്ലത് എന്നെനിക്ക് തോന്നുന്നു. അഭിപ്രായങ്ങൾ ക്ഷണിക്കുന്നു.

- ശ്രീജിത്ത് കെ.

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l